സ്‌കൂള്‍ ഏകീകരണത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: അധ്യാപകരെ അണിനിരത്തി സ്‌കൂള്‍ ഏകീകരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ ബാധിക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാണ് ആവശ്യം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി നിയോഗിച്ച കോര്‍ കമ്മിറ്റി തയ്യാറാക്കിയ കരടിലാണ് സ്‌കൂള്‍ ഏകീകരണം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ കരട് വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ചപ്പോള്‍ തന്നെ ഏകീകരണത്തിന് എതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ടായിരുന്നു. ഏകീകരണം നടപ്പായാല്‍ ഇപ്പോഴുള്ളത് പോലെ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വേര്‍തിരിവുണ്ടാവുകയില്ല. പകരം എട്ട് മുതല്‍ 12 വരെ ക്ലാസുകള്‍ ഒന്നിച്ച് സെക്കന്‍ഡറി എന്ന തലത്തിലേക്കു മാറും. കൂടാതെ അധ്യാപകരുടെ വിന്യാസത്തിലും മാറ്റമുണ്ടാകും.
പുതിയ അക്കാദമിക് വര്‍ഷം തുടങ്ങുമ്പോള്‍ ഏകീകരണ വിഷയം കൂടുതല്‍ വിവാദമാക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ പ്രതിപക്ഷനേതാവിന്റെ വസതിയില്‍ അധ്യാപക സംഘടനകളുടെ യോഗവും ചേര്‍ന്നിരുന്നു. ഏകീകരണം ഉണ്ടായാല്‍ അത് സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകര്‍ക്കും എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
ഏകീകരണം ഉണ്ടാകുമ്പോള്‍ അധ്യാപകര്‍ക്ക് കാര്യമായ തസ്തിക നഷ്ടം ഉണ്ടാകുമെന്നും അതുകൊണ്ട് തന്നെ ശക്തമായി എതിര്‍ക്കുക എന്നതുതന്നെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി എന്നു പേരിട്ട യു.ഡി.എഫ് അധ്യാപകസംഘടനകളുടെ കൂട്ടായ്മ തീരുമാനിച്ചിട്ടുള്ളത്. അടുത്തഘട്ട യോഗത്തില്‍ സമരത്തിന്റെ കൃത്യമായ രൂപം തയ്യാറാക്കും. ജില്ലാ, സംസ്ഥാന തലങ്ങളില്‍ വ്യാപക പ്രക്ഷോഭം തന്നെ സംഘടിപ്പിക്കാന്‍ ആണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."