HOME
DETAILS

സഹയാത്രികയുടെ മാല മോഷ്ടിച്ച നാടോടി സ്ത്രീയെ ഓടിച്ചിട്ട് പിടിച്ച് കോഴിക്കോട് സ്വദേശിനി

  
Web Desk
May 23, 2024 | 5:35 AM

The peasant woman who stole the necklace

കോഴിക്കോട്: സഹയാത്രികയുടെ മാല മോഷ്ടിച്ച നാടോടി സ്ത്രീയെ സിനിമാസ്റ്റൈലില്‍ ഒറ്റയക്ക് അരകിലോമീറ്ററോളം ഓടിച്ചിട്ട് പിടികൂടി എടക്കര സ്വദേശിനി മിധു ശ്രീജിത്ത്. എരഞ്ഞിപ്പാലത്തുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ മിധു രാവിലെ ജോലിക്ക് പോകുന്ന ബസിലാണ് യാത്രക്കാരില്‍ ഒരാള്‍ മാല നഷ്ടപ്പെട്ടതായി ബഹളം വയ്ക്കുന്നത് കേട്ടത്. ബസിലുണ്ടായിരുന്ന ചേളന്നൂര്‍ സ്വദേശിനി ജലജയാണ് മാല നഷ്ടപ്പെട്ടന്ന് പറഞ്ഞ് ബഹളം വച്ചത്. അതോടെ ബസില്‍ നിന്ന് ഇറങ്ങിയ ഒരാളും പോകരുതെന്ന് കണ്ടക്ടര്‍ അറിയിച്ചു. ആ സമയം ബസിറങ്ങി ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിയായ മാരിയമ്മ ബസിനകത്തേക്കു തിരികെക്കയറി മാല താഴെയിട്ടു. അതു കണ്ടവര്‍ ഒച്ചവയ്ക്കുകയും മാരിയമ്മയെ വാഹനത്തില്‍ നിന്നു പുറത്തേയ്ക്ക് ഇറക്കുകയും ചെയ്തു. എന്നാല്‍ അവര്‍ കുതറി ഓടുകയും

മാരിയമ്മയെ വിടാതെ മിധുവും പിന്നാലെ ഓടുകയായിരുന്നു. എരഞ്ഞിപ്പാലം ജങ്ഷനിലെത്തിയ മാരിയമ്മ റോഡിലൂടെ പോകുന്ന ഓട്ടോയ്ക്കും ബസിനും കൈകാണിച്ചുവെങ്കിലും കയറ്റരുതെന്നും മാല മോഷ്ടിച്ച് ഓടുന്നതാണെന്നും മിധു വിളിച്ചു പറഞ്ഞു. ആ സമയം അതുവഴിവന്ന ഓട്ടോ തൊഴിലാളികളുടെയും ജങ്ഷനിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റേയും സഹായത്തോടെ മാരിയമ്മയെ പിടികൂടി. മാരിയമ്മയെ കോടതിയില്‍ റിമാന്‍ഡ് ചെയ്തു. മോഷ്ടാവിനെ അതിസാഹസികമായി പിടികൂടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എരഞ്ഞിപ്പാലം ജങ്ഷനില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണു സംഭവം.

മാല മോഷണം പോയതായി പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ബസില്‍ കയറി ബാഗിന്റെ സൈഡില്‍ നിന്ന് മാരിയമ്മ മാല നിലത്തിട്ടത്. രണ്ട് മാലകള്‍ ഉണ്ടായിരുന്നു. ഒന്ന് സ്വര്‍ണത്തിന്റേയും മറ്റൊന്ന് മുക്കുപണ്ടവും ആയിരുന്നു. മാല ബസില്‍ ഇടുന്നത് ഞാനും മറ്റൊരു പെണ്‍കുട്ടിയും കണ്ടു. റോഡ് ക്രോസ് ചെയ്ത് ഓടിയപ്പോള്‍ സിഗനലിന്റെ ഉള്ളിലൂടെ ഞാന്‍ പിന്നാലെ ഓടി. എരഞ്ഞിപ്പാലം മുതല്‍ കാരപറമ്പ് ആശിര്‍വാദ് ഫ്ളാറ്റിന്റെ അവിടെവരെ ഓടി അവരെ പിടികൂടുകയായിരുന്നു. പിന്നാലെ പൊലീസുകാരും വന്നു. പിറകെ മാലയുടെ ഉടമയും. 

ഒറ്റയ്ക്കാണ് ഓടിയത്. സംഭവത്തില്‍ പൊലീസുകാര്‍ മിധുവിനെ അഭിനന്ദിച്ചു. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടാകുന്നതെന്നു അവരെ പിടിക്കണമെന്ന വാശിയായിരുന്നു തനിക്കെന്നും മിധു വ്യക്തമാക്കി.  ഇങ്ങനെ ചെയ്ത് ഈ ബസില്‍ നിന്ന് ഇറങ്ങി ഇവര്‍ മറ്റൊരു ബസില്‍ കയറി വീണ്ടും മോഷ്ടിക്കും. മാരിയമ്മ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞിരുന്നുവെന്നും മിധു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈജു രവീന്ദ്രന് വീണ്ടും തിരിച്ചടി; ജയില്‍ശിക്ഷ റദ്ദാക്കണമെന്ന ഹരജി സിംഗപ്പൂര്‍ ഹൈക്കോടതി തള്ളി

Kerala
  •  14 days ago
No Image

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കാം: താഴമണ്‍ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോര്‍ഡ്

Kerala
  •  14 days ago
No Image

റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് പൊട്ടി; കുമാരപുരത്ത് വാതകച്ചോര്‍ച്ച, മണിക്കൂറുകള്‍ക്കകം നിയന്ത്രണവിധേയം

Kerala
  •  14 days ago
No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  14 days ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  14 days ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  14 days ago
No Image

കാന്‍സര്‍ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു; മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍

Kerala
  •  14 days ago
No Image

നിയമനം വൈകുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍.പി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

Kerala
  •  14 days ago
No Image

നടിയെ ആക്രമിച്ച കേസ്: ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ അപേക്ഷ കോടതി തള്ളി

Kerala
  •  14 days ago
No Image

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍; ടി.വി.കെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

latest
  •  14 days ago