HOME
DETAILS

പെരുമഴയില്‍ മുങ്ങി സംസ്ഥാനം; വ്യാപക നാശനഷ്ടം, വെള്ളക്കെട്ട് , മരണം

  
May 23, 2024 | 6:01 AM

heavy-rains-continue-in-the-state-widespread-damage

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം. മണിക്കൂറുകള്‍ നീണ്ട മഴയില്‍ പല ജില്ലകളിലും വലിയ രീതിയില്‍ വെള്ളക്കെട്ടുണ്ടായി. 

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെള്ളം കയറി. ഐ.സി.യുവിനുള്ളിലും താഴത്തെ നിലയിലെ രണ്ടു വാര്‍ഡുകളിലുമാണ് വെള്ളം കയറിയത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായി. പന്തീരങ്കാവ് കൊടല്‍നടക്കാവില്‍ ദേശീയപാതയില്‍ സര്‍വീസ് റോഡിന്റെ സംരക്ഷണ ഭിത്തി വീടിനു മുകളിലേക്ക് തകര്‍ന്നു വീണു.

ബാലുശ്ശേരി മുക്കില്‍ വെള്ളം കയറി. പത്തോളം കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. നന്മണ്ട പഞ്ചായത്തില്‍ 3 താല്‍ക്കാലിക ക്യാംപുകള്‍ തുറന്നു. ബാലുശേരി കോട്ടനട പുഴ കരകവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറി. 6 കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. 

തിരുവനന്തപുരത്ത്  വെള്ളക്കെട്ടില്‍ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പാറശാല, പുത്തന്‍കടയില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അശോകന്‍, ബിന്ദു ദമ്പതിമാരുടെ മകന്‍ നന്ദു (22) ആണ് അപകടത്തില്‍ മരണപ്പെട്ടത്. കനത്ത മഴ മൂലം റോഡിലുണ്ടായ ശക്തമായ വെള്ളത്തിന്റെ ഒഴുക്കാണ് അപകടത്തിലേക്ക് നയിച്ചത്.

കോട്ടയത്ത് മീന്‍ പിടിക്കാന്‍ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മാങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാറാണ് മരിച്ചത്. മീന്‍പിടിക്കുന്നതിനിടെ യുവാവ് വെള്ളത്തില്‍ വീണതാണെന്നാണ് കരുതുന്നത്. 

ശക്തമായ മഴയില്‍ തൃശൂര്‍ നഗരത്തിലെ വിവിധയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. അശ്വിനി ആശുപത്രിയുടെ ക്യാഷ്വാലിറ്റിയിലും പുറകുവശത്തെ വീടുകളിലും വെള്ളം കയറി. ജില്ലയിലെ മലയോര മേഖലകളിലും തീരദേശ മേഖലയിലും ശക്തമായ മഴ ലഭിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലുണ്ടായ വെള്ളക്കെട്ടിന് കാരണം മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമല്ലാത്തതിനാലെന്ന് പ്രതിപക്ഷം ആരോപിച്ചു. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.

നാദാപുരം തുണേരിയില്‍ കൂറ്റന്‍ മതില്‍ റോഡിലേക്ക് തകര്‍ന്നു വീണു. തുണേരി തണല്‍മരം കോളോത്ത് മുക്ക് റോഡിലേക്കാണ് മതില്‍ തകര്‍ന്നു വീണത്. താമരശേരിയില്‍ വീടിന്റെ ചുറ്റുമതില്‍ മുറ്റത്ത് നിര്‍ത്തിയിട്ട കാറിനു മുകളിലേക്ക് വീണു. വെള്ളം കയറിയതിനെ തുടര്‍ന്ന് പന്തീരങ്കാവ് യു.പി സ്‌കൂള്‍ റോഡില്‍ ആറു വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

എറണാകുളത്ത് തുടര്‍ച്ചയായി പെയ്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കളമശേരിയില്‍ വീടുകളില്‍ വെള്ളം കയറി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് വെളളത്തില്‍ മുങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഇടപ്പള്ളി, കുണ്ടന്നൂര്‍, കടവന്ത്ര, എം.ജി.റോഡ്, കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരം എന്നിവിടങ്ങളിലും വെള്ളം കയറി. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പ്രദേശത്താണ് കൂടുതല്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടത്.

അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്ത് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളില്‍ മിതമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ ക്രിസ്തുമസ് പ്രാര്‍ഥന യോഗത്തില്‍ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍ 

National
  •  14 days ago
No Image

കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Kerala
  •  14 days ago
No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  14 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  14 days ago
No Image

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും; പുതുവത്സര രാവിൽ 'ഓറഞ്ച് അലേർട്ട്', താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

uae
  •  14 days ago
No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  14 days ago
No Image

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

Kerala
  •  14 days ago
No Image

ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി

uae
  •  14 days ago
No Image

കേരളത്തിൽ കൊടുങ്കാറ്റായി ഇന്ത്യൻ ക്യാപ്റ്റൻ; മറികടന്നത് ഓസീസ് ഇതിഹാസത്തെ

Cricket
  •  14 days ago
No Image

ആലുവയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു, വൻ നാശനഷ്ടം; തീ നിയന്ത്രണ വിധേയമാക്കി

Kerala
  •  14 days ago