ഷാർജയിൽ നിന്ന് ദുബൈയിലേക്ക് പോകുന്ന E611-റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം
ദുബൈ: ഷാർജയിൽ നിന്ന് ദുബൈയിലേക്ക് പോകുന്ന E611-റോഡിൽ ഇന്ന് (വ്യാഴം) മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയെന്ന് യുഎഇ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം(The Ministry of Energy and Infrastructure) അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം അൽ ബാദി ഇൻ്റർചേഞ്ചിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് അറിയിച്ചു.
تحويلة مرورية مؤقتة على شارع الامارات E611
— وزارة الطاقة والبنية التحتية (@MOEIUAE) May 23, 2024
تعلن وزارة الطاقة والبنية التحتية عن افتتاح تحويلة مرورية مؤقتة على طريق الامارات E611، بالقرب من تقاطع البديع في امارة الشارقة، للقادمين من إمارة الشارقة والمتجهين إلى إمارة دبي، وذلك اعتباراً من اليوم الخميس ولمدة 5 أيام، حيث سيتم… pic.twitter.com/Z9q6L0BSUz
പ്രധാന റോഡിൻ്റെ രണ്ട് സ്ലോ ലൈനുകൾ അടച്ചതിനാൽ താൽക്കാലിക ഗതാഗത നിയന്ത്രണവും, വഴിതിരിച്ചുവിടലും അഞ്ച് ദിവസം നീണ്ടുനിൽക്കും.യാത്രിക്കർ സൈൻബോർഡുകൾ പിന്തുടരാനും വേഗപരിധി പാലിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."