HOME
DETAILS

ഉച്ചഭക്ഷണ പദ്ധതി പ്രധാനാധ്യാപകര്‍ക്ക് വെല്ലുവിളി: നിരക്ക് പുതുക്കിയില്ല; പച്ചക്കറി, മുട്ട, പാല്‍ വിലവര്‍ധന പദ്ധതിയെ ബാധിക്കും

  
ജലീല്‍ അരൂക്കുറ്റി
June 03 2024 | 04:06 AM

Lunch plan 
A challenge for principals

ആലപ്പുഴ: പുതുവിദ്യാഭ്യാസ വര്‍ഷത്തിന് തുടക്കം കുറിക്കുമ്പോഴും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ വിതരണ പദ്ധതി സംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമമില്ല. ഉച്ചഭക്ഷണത്തിന്റെ ഫണ്ട് ഭേദഗതി ചെയ്യണമെന്ന  ആവശ്യം ഇതുവരെ നടപ്പിലാക്കാത്തതിനാല്‍ പുതുവര്‍ഷത്തിലും പ്രധാനാധ്യാപകര്‍ പ്രതിസന്ധിയിലാണ്. നിലവില്‍ നിത്യയോപയോഗ ഭക്ഷ്യവസ്തുക്കള്‍ക്കെല്ലാം വില കുതിച്ചയര്‍ന്ന് നില്‍ക്കുമ്പോള്‍ കുട്ടികള്‍ക്ക് എങ്ങനെ ഉച്ചഭക്ഷണം ഫലപ്രദമായി നല്‍കാന്‍ കഴിയുമെന്നതാണ് പ്രശ്‌നം. 

പച്ചക്കറി, പാല്‍, മുട്ട തുടങ്ങി  എല്ലാ ഭക്ഷ്യസാധനങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നിട്ടുണ്ട്. 2016ല്‍ നിശ്ചയിച്ച താരിഫ് അനുസരിച്ചാണ് ഇപ്പോഴും സര്‍ക്കാര്‍ ഉച്ചഭക്ഷണത്തിന് ഫണ്ട് അനുവദിക്കുന്നത്. ഒരു സ്‌കൂളില്‍  180 കുട്ടികള്‍ക്ക് വരെ എട്ട് രൂപയും 180 മുതല്‍ 500 വരെ കുട്ടികള്‍ക്ക് ഏഴ് രൂപയും 500ന് മുകളില്‍ വരുന്ന ഓരോ കുട്ടിക്കും ആറ് രൂപ വീതവുമാണ് ഉച്ചഭക്ഷണത്തിന് നല്‍കുന്നത്. ഇതില്‍നിന്ന് ആഴ്ചയില്‍ രണ്ടുദിവസം പാലും മുട്ടയും വിതരണം ചെയ്യുകയും വേണം. 

2014ല്‍ നിലനിന്നിരുന്ന വിലയല്ല സാധന സാമഗ്രികള്‍ക്ക്. സമീപത്തെ വ്യാപാരികളില്‍നിന്ന് കടമായി സാധനസാമഗ്രികള്‍ വാങ്ങിയാണ് പ്രധാനാധ്യാപകര്‍ ഉച്ചഭക്ഷണ  പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ ഫണ്ട് പ്രതിമാസം നല്‍കുമെന്ന് സര്‍ക്കാര്‍ പറയുമെങ്കിലും മൂന്നും നാലും മാസം കഴിഞ്ഞാണ് ലഭ്യമാക്കുന്നത്.  വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം  ഉന്നയിച്ച് കഴിഞ്ഞ വര്‍ഷം പ്രധാനാധ്യാപകര്‍ സമരം നടത്തിയിരുന്നു. 

സര്‍ക്കാര്‍ തത്വത്തില്‍ നിരക്ക് വര്‍ധിപ്പിക്കാമെന്ന്  അംഗീകരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഉത്തരവ് ഉണ്ടായിട്ടില്ല. അംഗീകാരമുള്ള കെ.ജി ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കുന്നത്. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതില്‍ ഉച്ച ക്ഷണ പദ്ധതിക്ക് പ്രധാന പങ്കുണ്ട്.  പദ്ധതിയുടെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. കേന്ദ്രഫണ്ട് ലഭിക്കാന്‍ വൈകുന്നതിനാലാണ് സ്‌കൂളുകള്‍ക്ക് നല്‍കുന്നതില്‍ താമസമുണ്ടാകുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 

ഉച്ചഭക്ഷണ ഫണ്ട് കൃത്യമായി നല്‍കണമെന്ന് ആഗ്രഹമുണ്ടെന്ന് പറയുന്ന വിദ്യാഭ്യസ മന്ത്രി ശിവന്‍കുട്ടി തടസങ്ങള്‍ വന്നാലും പദ്ധതിയുടെ ഉത്തരവാദിത്വം പ്രാധാനാധ്യാപകര്‍ തന്നെ വഹിക്കണമെന്നാണ് പറയുന്നത്. ഇതിനിടയില്‍ പാചകത്തൊഴിലാളികളുടെ വേതനം മൂന്ന് മാസം കുടിശ്ശികയാണ്. പാചക തൊഴിലാളികള്‍ക്ക് പ്രതിദിനം 600 രൂപയാണ്. 

മാര്‍ച്ച് മാസത്തെ വേതനവും ഏപ്രില്‍, മെയ് മാസങ്ങളിലെ അവധിക്കാല സമാശ്വാസ വേതനവും കുടിശ്ശികയാണ്. ആറുവര്‍ഷം മുമ്പ് നിശ്ചയിച്ച വേതനമാണ് നല്‍കുന്നത്. വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തുമ്പോള്‍ പ്രതിമാസം വേതനം നല്‍കണമെന്നാണ് പാചകക്കാരുടെ ആവശ്യം.  കൊല്ലം വിദ്യാഭ്യാസ ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ് അനുകൂല പാചകത്തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ധര്‍ണ സംഘടിപ്പിച്ചിരുന്നു. സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ മാസത്തില്‍ കുടിശ്ശിക നല്‍കിയില്ലെങ്കില്‍ സംസ്ഥാന തലത്തില്‍ വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തൊഴിലാളികളുടെ തീരുമാനം

 

പൂര്‍ണ സജ്ജമാകാതെ ഇ-ഓഫിസ് സംവിധാനം

പത്തനംതിട്ട: പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ പൂര്‍ണ സജ്ജമാകാതെ ഇ-ഓഫിസ് സംവിധാനം. സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ഇപ്പോഴും ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തത് തിരിച്ചടിയാകുന്നതായി അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 

ഇന്റര്‍നെറ്റ് ഉള്ളിടത്താകട്ടെ റേഞ്ച് കിട്ടുന്നില്ലെന്നാണ് പരാതി. കെ ഫോണ്‍ ഉടനെ നിലവില്‍വരുമെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സ്‌കൂളുകളില്‍ ഉണ്ടായിരുന്ന ബി.എസ്.എന്‍.എല്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ഒരു വര്‍ഷം പിന്നിട്ടിട്ടും ഭൂരിഭാഗം സ്‌കൂളുകളിലും കെ ഫോണ്‍ ലഭ്യമാക്കിയിട്ടില്ല. പകരം സംവിധാനവും ഒരുക്കിയിട്ടില്ല. പ്രമോഷന്‍, അഡ്മിഷന്‍, ടി.സി വിതരണം എന്നിവ തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന സമയത്ത് പോലും ഇന്റര്‍നെറ്റ് ഇല്ലാതെ പ്രതിസന്ധിയിലാണ് സ്‌കൂള്‍ അധികൃതര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago
No Image

ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ താക്കീത്; ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ല

National
  •  a month ago
No Image

ബസിന്റെ വാതിൽ അടച്ചില്ല; ഓടികൊണ്ടിരുന്ന ബസിൽ നിന്ന് യുവതി പുറത്തേക്ക് തെറിച്ചു വീണു

Kerala
  •  a month ago
No Image

കാനഡയിൽ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം; ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യ

International
  •  a month ago
No Image

കുവൈത്ത് പൗരന്റെ കൊലപാതകം; പ്രതികള്‍ക്ക് വധശിക്ഷ

Kuwait
  •  a month ago
No Image

വൻ ഡിമാൻഡ്; ലുലു ഐ.പി.ഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചു

uae
  •  a month ago