194ല്‍ 143 പേര്‍ക്കും കെട്ടിവെച്ച കാശുപോയി \കാശുപോയവരില്‍ ബി.ജെ.പി അധ്യക്ഷനും
മലപ്പുറം:മത്സരിച്ച 194 പേരില്‍ ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കം ഒമ്പത് എന്‍.ഡി.എ സ്ഥാനാര്‍ഥികളടക്കം 143 പേര്‍ക്കും കെട്ടിവെച്ച കാശുപോയി. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 16.6 ശതമാനം(ആറിലൊന്ന്) വോട്ടുകള്‍ ലഭിക്കുന്നവര്‍ക്കാണ് കെട്ടിവെച്ച കാശ് തിരിച്ച് കിട്ടുക. പ്രശസ്തിക്ക് വേണ്ടി മാത്രം മത്സരിക്കുന്നത് ഒഴിവാക്കാനാണ് ഇലക്ഷന്‍ ഡെപ്പോസിറ്റ് ആവിഷ്‌ക്കരിച്ചത്.
മൂന്ന് മുന്നണികളുടേയും 60സ്ഥാനാര്‍ഥികളും സ്വതന്ത്രരുമടക്കം 194പേരാണ് ഇത്തവണ മത്സരിച്ചത്. യു.ഡി.എഫ്, എല്‍.ഡി.എഫ്,11ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കുമാണ് നിശ്ചിത വോട്ട് മറികടക്കാനായത്. മുഴുവന്‍ സ്വതന്ത്രരുടേയും ഒമ്പത് മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കും നിശ്ചിത ശതമാനം വോട്ട് നേടാനായില്ല.
ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന് വയനാട് 13 ശതമാനം വോട്ടാണ് ലഭിച്ചത്. സി രഘുനാഥ് (കണ്ണൂര്‍ 11.27), പ്രഫുല്‍ കൃഷ്ണ(വടകര 9.97), മലപ്പുറം(ഡോ.അബ്ദുല്‍ സലാം 7.87), നിവേദിത സുബ്രഹ്‌മണ്യന്‍ (പൊന്നാനി 12.16), ഡോ.കെ.എസ് രാധാകൃഷ്ണന്‍(എറണാകുളം 15.87), സംഗീത വിശ്വനാഥന്‍(ഇടുക്കി 10.85), കെ. ഉണ്ണികൃഷ്ണന്‍(ചാലക്കുടി 11.18), ബൈജു കലാശാല (മാവേലിക്കര 15.98)എന്നിവരാണ് 16 ശതമാനം വോട്ടുകള്‍ നേടാനാവാത്തവര്‍
2019ല്‍ മത്സരിച്ച 13എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്കാണ് കെട്ടിവെച്ച തുക നഷ്ടമായത്. തൊട്ടമുമ്പുള്ള വര്‍ഷങ്ങളില്‍ കെട്ടിവെച്ച പണം ഒരിടത്തും എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് തിരികെ കിട്ടിയിരുന്നില്ല. ലോക്സഭയിലേക്ക് 25,000 രൂപയാണ് കെട്ടിവെക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."