HOME
DETAILS
MAL
മഴക്കെടുതി;പൊതുജനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ വകുപ്പിലെ കണ്ട്രോള് റൂമിലേക്ക് വിളിക്കാം
June 08 2024 | 16:06 PM
സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനം തുടങ്ങി.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി ഇതിനകം ഒട്ടേറെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു.
കണ്ട്രോള് റൂം അധികൃതര്‍ അതാത് തദ്ദേശസ്ഥാപന സെക്രട്ടറിമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടാണ് പ്രശ്ന പരിഹാരത്തിന് നടപടികള്‍ സ്വീകരിക്കുന്നത്. 0471 2317214 ആണ് കണ്ട്രോള് റൂം നമ്പര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."