HOME
DETAILS

സുരേഷ് ഗോപിക്കൊപ്പം ജോര്‍ജ് കുര്യനും; മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് രണ്ട് മന്ത്രിമാരുണ്ടാവാന്‍ സാധ്യത

  
Web Desk
June 09, 2024 | 10:12 AM

narendra-modi-3-0-sworn-in-ceremony-nda-bjp-ministers-oath

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ഒരാള്‍ കൂടി മൂന്നാം മോദി സര്‍ക്കാരിലേക്കെത്തുമെന്ന് സൂചന.  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയാകും. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്.  ഏത് വകുപ്പായിരിക്കും അദ്ദേഹത്തിന് നല്‍കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. ഒ രാജഗോപാല്‍ മന്ത്രിയായിരുന്ന സമയത്ത് ഒ.എസ്.ഡിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 

സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രിസ്ത്യന്‍ വോട്ടുകളും ബിജെപിക്ക് നിര്‍ണായകമായി. ഈ പശ്ചാത്തലത്തിലാണ് ജോര്‍ജ് കുര്യനെ കൂടി സുരേഷ് ഗോപിക്കൊപ്പം മന്ത്രിസഭയില്‍ കൊണ്ടുവരുന്നത്. 

സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്രമങ്ങളും മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകളും രാജ്യതലസ്ഥാനത്തു  പുരോഗമിക്കുകയാണ്. വൈകീട്ട് 7.15 ന് രാഷ്ട്രപതിഭവനിലാണ് നരേന്ദ്രമോദിയുടേയും മറ്റ് മന്ത്രിമാരുടേയും സത്യപ്രതിജ്ഞ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ല; സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  15 hours ago
No Image

കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല: രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

Kerala
  •  16 hours ago
No Image

ആര്‍.എസ്.എസിനെ പുകഴ്ത്തിയ ദിഗ് വിജയ് സിങ്ങിനെ പിന്തുണച്ച് തരൂര്‍; കോണ്‍ഗ്രസ് പാര്‍ട്ടിയിലും അച്ചടക്കം വേണമെന്ന്

National
  •  16 hours ago
No Image

പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ വി.എസ് ചിത്രവും പേരും ചുരണ്ടി മാറ്റി; പ്രതിഷേധം

Kerala
  •  17 hours ago
No Image

രാജ്യത്ത് കശ്മീരി കച്ചവടക്കാര്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷാള്‍ വില്‍പന നടത്തുന്നവര്‍ക്ക് ക്രൂര മര്‍ദ്ദനം

National
  •  17 hours ago
No Image

ചരിത്രം പറഞ്ഞ് എക്സ്പോ

Kerala
  •  17 hours ago
No Image

ടി-20യിലെ ആദ്യ 'ട്രിപ്പിൾ സെഞ്ച്വറി'; ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റൻ പൊള്ളാർഡ്

Cricket
  •  17 hours ago
No Image

ഓഫിസ് വിവാദം: സഹോദരനോടെന്ന പോലെയാണ് അഭ്യര്‍ഥിച്ചതെന്ന് ശ്രീലേഖ, പ്രശാന്തിനെ ഓഫിസിലെത്തി കണ്ടു 

Kerala
  •  17 hours ago
No Image

ബുള്‍ഡോസര്‍ രാജ് പോലെ വേറൊരു മാതൃക; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വി.കെ പ്രശാന്ത്

Kerala
  •  18 hours ago
No Image

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തും- മന്ത്രി ശിവന്‍കുട്ടി

Kerala
  •  18 hours ago