സുരേഷ് ഗോപിക്കൊപ്പം ജോര്‍ജ് കുര്യനും; മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് രണ്ട് മന്ത്രിമാരുണ്ടാവാന്‍ സാധ്യത
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ഒരാള്‍ കൂടി മൂന്നാം മോദി സര്‍ക്കാരിലേക്കെത്തുമെന്ന് സൂചന. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയാകും. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്. ഏത് വകുപ്പായിരിക്കും അദ്ദേഹത്തിന് നല്‍കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.
നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. ഒ രാജഗോപാല്‍ മന്ത്രിയായിരുന്ന സമയത്ത് ഒ.എസ്.ഡിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രിസ്ത്യന്‍ വോട്ടുകളും ബിജെപിക്ക് നിര്‍ണായകമായി. ഈ പശ്ചാത്തലത്തിലാണ് ജോര്‍ജ് കുര്യനെ കൂടി സുരേഷ് ഗോപിക്കൊപ്പം മന്ത്രിസഭയില്‍ കൊണ്ടുവരുന്നത്.
സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്രമങ്ങളും മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകളും രാജ്യതലസ്ഥാനത്തു പുരോഗമിക്കുകയാണ്. വൈകീട്ട് 7.15 ന് രാഷ്ട്രപതിഭവനിലാണ് നരേന്ദ്രമോദിയുടേയും മറ്റ് മന്ത്രിമാരുടേയും സത്യപ്രതിജ്ഞ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."