HOME
DETAILS

ഇടഞ്ഞ് അജിത് പവാർ പക്ഷം; എന്‍സിപി മന്ത്രിസഭയിലേക്കില്ല

  
June 09 2024 | 13:06 PM

ajit-pawar-snubbed-in-modi-3-0-ncp-left-out-of-swearing-latestinfo

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്‍പേ ഇടഞ്ഞ് അജിത് പവാർ  പക്ഷം. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രി സ്ഥാനം നല്‍കാത്തതാണ് എന്‍ സി പിയുടെ പ്രതിഷേധത്തിന് കാരണം. കാബിനറ്റ് മന്ത്രി സ്ഥാനം നല്കാന്‍ ബി ജെ പി തയ്യാറാകാത്തതില്‍ പ്രതിഷേധം അറിയിച്ച് മന്ത്രി സഭയില്‍ ചേരാനില്ലെന്ന് എന്‍സിപി വ്യക്തമാക്കിയിരിക്കുകയാണ്.അതേസമയം സത്യപ്രതിജ്ഞ ചടങ്ങുകള്‍ ബഹിഷ്‌കരിച്ചേക്കുമെന്ന സൂചനയുമുണ്ട്. 

മുതിര്‍ന്ന നേതാവായ പ്രഫുല്‍ പട്ടേലിന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എന്‍ സി പി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മൂന്നാം മോദി മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ല. പ്രഫുല്‍ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനിക്കുന്നതാണ് അവഗണിക്കാനുള്ള കാരണമെന്നാണ് വിവരം.

പാര്‍ട്ടിയുടെ ഏക എം പി യും മഹാരാഷ്ട്ര അധ്യക്ഷനുമായ സുനില്‍ തത്കരയെയും ക്യാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. ഇതോടെയാണ് എന്‍ സി പി പ്രതിഷേധമറിയിച്ച് മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."