HOME
DETAILS

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ആദ്യദിനത്തിൽ തന്നെ ബാർകോഴയിൽ അടിയന്തര പ്രമേയം, ലോക്സഭാ വിജയത്തിന്റെ വീര്യത്തിൽ പ്രതിപക്ഷം

  
June 10, 2024 | 2:06 AM

15th kerala legislative assembly 11th conference stating today

തിരുവനന്തപുരം: നിയയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. ആകെ 28 ദിവസമാണ് സഭ സമ്മേളനം ഉണ്ടാവുക. ഇന്ന് ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷൻ ഉണ്ടാകും. ജൂലായ്‌ 25 നാണ് സഭ സമ്മേളനം അവസാനിക്കുക. ഇതിനിടയിൽ ലോക കേരള സഭ നടക്കുന്ന ജൂൺ 13,14,15 തീയതികളിൽ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ ഉത്തരം നൽകണമെന്ന് റൂളിംഗ് നൽകിയതായി സ്പീക്കർ എഎൻ ഷംസീർ അറിയിച്ചു.

2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർഥനകൾ ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കും 8 ദിവസം ഗവൺമെന്റ് കാര്യങ്ങൾക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്. 2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബിൽ, 2024ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബിൽ എന്നിവ ഇന്ന് അവതരിപ്പിക്കും.

ലോക് സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൻറെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം ഇന്ന് സഭയിലേക്കെത്തുന്നത്. എന്നാൽ ആദ്യ ദിനം തന്നെ സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം. ബാർകോഴയിൽ ആകും പ്രതിപക്ഷത്തിന്റെ പ്രമേയം. ആദ്യ ദിനം  ആയതിനാൽ ഇന്ന് അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷം തയ്യാറായിട്ടില്ല. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കിൽ ഗ്രൂപ്പ് ഫോട്ടോയിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെ ചോദ്യോത്തരവേളക്ക് ശേഷമാണ് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കൽ നിശ്ചയിച്ചിരിക്കുന്നത്. അതിന് ശേഷമാകും സീറോ അവർ.  തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വാർഡ് കൂട്ടാനുള്ള ബിൽ ഇന്ന് അവതരിപ്പിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പരീക്ഷാ ക്രമക്കേടുകൾക്ക് കനത്ത ശിക്ഷ; കോപ്പിയടിക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് മുട്ടൻപണി

uae
  •  2 days ago
No Image

വാഷിങ്ടൺ ഷോ; ഓസീസിനെ 5 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ പരമ്പരയിൽ ഒപ്പത്തിനൊപ്പം

Cricket
  •  2 days ago
No Image

യുഎഇ പതാക ദിനം; ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

ആഭരണങ്ങൾ കാണാനില്ല, വാതിൽ പുറത്ത് നിന്ന് പൂട്ടി; അടൂരിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സംശയം

crime
  •  2 days ago
No Image

കെ.എസ് ശബരീനാഥന്‍ കവടിയാറില്‍ മത്സരിക്കും: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Kerala
  •  2 days ago
No Image

ചര്‍ച്ച ചെയ്യാതെ ഒപ്പിട്ടത് വീഴ്ച്ച; പി.എം ശ്രീയില്‍ വീഴ്ച്ച സമ്മതിച്ച് സി.പി.എം

Kerala
  •  2 days ago
No Image

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിൽ; ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ കേരള സന്ദർശനം

Kerala
  •  2 days ago
No Image

നമ്പർ പ്ലേറ്റ് മറച്ചാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബൂദബി പൊലിസ്; പരിശോധനകൾ ശക്തമാക്കും

uae
  •  2 days ago
No Image

ശബരിമല തീര്‍ഥാടനം: 10 ജില്ലകളിലെ 82 റോഡുകള്‍ക്ക് 377.8 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

ആഘോഷത്തിനിടെ ദുരന്തം; മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിലെ തീപ്പിടിത്തത്തിൽ 23 പേർ മരിച്ചു, 12 പേർക്ക് പരുക്ക്

International
  •  2 days ago