ഹെൻട്രിക്ക് രക്തദാനമാണ് ഹോബി; 693 പേർക്കായി ദാനംചെയ്തത് 110 ലിറ്റർ രക്തം.!
ന്യൂയോർക്ക്: 49 വർഷത്തിനിടെ 110 ലിറ്റർ രക്തം ദാനം നടത്തി അമേരിക്കൻ പൗരനായ ഹെൻട്രി ബിക്കോഫ്. 693 പേർക്കാണ് 68 കാരനായ ഹെൻട്രി ഇതുവരെ രക്തം നൽകിയത്. ന്യൂയോ ർക്ക് ബ്ലഡ് സെന്ററാണ് വിവരം പുറത്തുവിട്ടത്. ഇതുവരെ ഇദ്ദേഹം 29 ഗ്യാലൻ രക്തമാണ് മറ്റുള്ളവരിലേക്ക് പകർന്നു നൽകിയത്.
1975 മുതലാണ് ഇദ്ദേഹം രക്തം ദാനം ചെയ്യാൻ തുടങ്ങിയത്. ചാരിറ്റി പ്രവർത്തനമായാണ് താൻ രക്തദാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 20 ഗ്യാലനിൽ കൂടുതൽ രക്തം നൽകിയവർ അര ശതമാനത്തിൽ താഴെയാണെന്ന് ന്യൂയോർക്ക് ബ്ലഡ് സെന്റർ സീനിയർ വൈസ് പ്രസിഡന്റ് ആൻഡ്രിയ സെഫറെല്ലി പറഞ്ഞു.
ഹെൻട്രിയുടെ ഭാര്യയും ഇടക്കിടെ രക്തം നൽകാറുണ്ട്. എന്നാൽ മകൾക്ക് അപൂർവ രക്ത സംബന്ധമായ അസുഖത്തെ തുടർന്ന് രക്തം ദാനം ചെയ്യാൻ കഴിയാറില്ല. ഹെൻട്രിയുടെ മകനാണെങ്കിൽ രക്തദാനത്തിൽ വലിയ താൽപര്യമൊന്നുമില്ല. പിതാവിന്റെ രക്തദാനം തങ്ങൾക്ക് അഭിമാനമാണെന്ന് 36 കാരിയായ മകൾ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."