HOME
DETAILS

കോഴിക്കോട് സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍; സീബ്രാലൈനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിയെ ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

  
June 10, 2024 | 6:07 AM

bus-hits-a-girl-student-at-kozhikode

കോഴിക്കോട്: ചെറുവണ്ണൂരില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചെറുവണ്ണൂരിലെ സ്‌കൂളിന് മുന്നില്‍ വെള്ളിയാഴ്ച്ച വൈകീട്ടാണ് സംഭവം. കൊളത്തറ സ്വദേശിയായ ഫാത്തിമ റിനയാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. 

സംഭവത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ നല്ലളം പൊലിസ് കേസെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും മോട്ടോര്‍ വാഹനവകുപ്പ് നടപടി ആരംഭിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരുവശത്തും നോക്കി അതീവ ശ്രദ്ധയോടെയാണ് പെണ്‍കുട്ടി റോഡ് മുറിച്ചുകടക്കുന്നത്. ഇതിനിടെ കോഴിക്കോട് നിന്ന് കാളികാവിലേക്ക് പോവുകയായിരുന്ന ബസ് അമിതവേഗതയിലെത്തി പെണ്‍കുട്ടിയെ ഇടിച്ചിടുകയായിരുന്നു. ബസ് ഇടിക്കാതിരിക്കാനായി വിദ്യാര്‍ഥി ഓടിമാറാന്‍ ശ്രമിച്ചെങ്കിലും ബസ് ഇടിച്ചിട്ടു. ഇടിയുടെ ആഘാതത്തില്‍ ഫാത്തിമ ബസ്സിനടിയിലേക്ക് വീണുപോയി. 

സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ ഫാത്തിമയെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ ഗുരുതരമല്ല. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന വാദം അടിസ്ഥാനരഹിതം: വിദേശകാര്യ മന്ത്രാലയം; ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിന് ഭയക്കണമെന്ന് രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് ഇന്ധനലഭ്യത ഉറപ്പാക്കിയെന്ന് എണ്ണക്കമ്പനികൾ; വില ഇന്നും കൂടി 

Kerala
  •  2 days ago
No Image

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

International
  •  2 days ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സമാപിച്ചു; യാത്രയായത് 8,341 തീർഥാടകർ

Kerala
  •  2 days ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാന്‍ 10 ദിവസത്തിനകം ധവളപത്രം; ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതിയുടെ ആദ്യ യോഗം ഇന്ന്

Kerala
  •  2 days ago
No Image

ഹജ്ജ് വേളയിൽ മക്കയിൽ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥാ വകുപ്പ് | Saudi Weather updates

Saudi-arabia
  •  2 days ago
No Image

'പാളംതെറ്റി' റെയിൽ വൺ ആപ്പ്; യാത്രക്കാർ വലയുന്നു

Kerala
  •  2 days ago
No Image

ചെറുവണ്ണൂര്‍ കാര്‍ അപകടം: തീപിടിത്തത്തിന് കാരണം പെട്രോളെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  2 days ago
No Image

എം.വി.ആറിന്റെ വിശ്വസ്തൻ സഹകരണ മന്ത്രിയാകുമ്പോള്‍

Kerala
  •  2 days ago