യു.പിയില്‍ 2500 കി.മീറ്റര്‍ പര്യടനത്തിനൊരുങ്ങി രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നീണ്ട പര്യാടത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യമിട്ടാണ് വന്‍ പ്രചാരണം. യു.പിയിലെ 223 മണ്ഡലങ്ങളിലായി ആകെ 2500 കി.മീറ്റര്‍ ആണ് രാഹുലിന്റെ പര്യടനം. എന്നാല്‍, പര്യടനത്തില്‍ വന്‍ റാലികള്‍ ഇല്ല. പകരം ജനസമ്പര്‍ക്ക പരിപാടികള്‍ മാത്രം. പര്യടനത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കുമെന്ന് യു.പി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി അസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത മാസം ആറിന് കിഴക്കന്‍ മേഖലയിലെ ദിയോറിയയിലാണ് പര്യാടനത്തിന് തുടക്കം.
യു.പിയില്‍ മാറിവന്ന സര്‍ക്കാരുകള്‍ സംസ്ഥാനത്തിന്റെ പിന്നോക്കാവാസ്ഥ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന കാര്യം യാത്രയില്‍ രാഹുല്‍ ഉയര്‍ത്തിക്കാട്ടും. യു.പിയില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടിട്ട് മൂന്നു പതിറ്റാണ്ടായി. തെരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഷീല ദീക്ഷിത്തിനെയാണ് കോണ്‍ഗ്രസ് നിയോഗിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."