HOME
DETAILS
MAL
ഏകീകൃത കുര്‍ബാന: അന്ത്യശാസന സര്‍ക്കുലര്‍ കത്തിച്ച് പള്ളികളില്‍ പ്രതിഷേധം
June 16 2024 | 06:06 AM
കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലെ കുര്‍ബാനത്തര്‍ക്കത്തില്‍ സര്‍ക്കുലര്‍ കീറിയും കത്തിച്ചും പ്രതിഷേധം. ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കി പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
എളംകുളം പള്ളിയില്‍ സര്‍ക്കുലര്‍ കീറിയെറിഞ്ഞു. തൃപ്പൂണിത്തുറ ഫൊറോന പള്ളിയിലും പുതിയ കാവ് പള്ളിയിലും സര്‍ക്കുലര്‍ കത്തിച്ചു.
അതേസമയം അങ്കമാലി മഞ്ഞപ്ര മാര്‍ സ്ലീവ ഫൊറോന പള്ളിയില്‍ വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ ഊരക്കാടന്‍ സര്‍ക്കുലര്‍ വായിച്ചു. ഇടപ്പള്ളി പള്ളിക്കുമുന്നില്‍ വാക്കേറ്റമുണ്ടായി. സര്‍ക്കുലറിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും നേര്‍ക്കുനേര്‍ വാക്കേറ്റമുണ്ടായി. പള്ളിക്കുമുന്നില്‍ സര്‍ക്കുലര്‍ വായിച്ചതില്‍ എതിര്‍പ്പുമായി ഒരുവിഭാഗം രംഗത്തെത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."