HOME
DETAILS
MAL
പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല; ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി
June 18 2024 | 13:06 PM
സംസ്ഥാനത്ത് വില്‍ക്കുന്ന പാക്കറ്റ് പൊറോട്ടക്ക് നികുതി കുറയില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തതോടെയാണ് പാക്കറ്റ് പൊറോട്ടയുടെ വില കുറയാനുള്ള സാധ്യതക്ക് മങ്ങലേറ്റത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ നടപടി.പൊറോട്ടയുടെ നികുതി 18 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."