HOME
DETAILS

മോഷണം പോയ സൈക്കിളിന് പകരം മന്ത്രി അവന്തികയ്ക്ക് സമ്മാനിച്ച സൈക്കിളും കള്ളന്‍ കൊണ്ടുപോയി;  മണിക്കൂറുകള്‍ക്കകം പിടിയില്‍

  
June 22, 2024 | 10:28 AM

twice-unlucky-avantikas-bicycle-stolen-again-despite-ministers-gift

കൊച്ചി: മോഷണം പോയ സൈക്കിളിന് പകരം വിദ്യാഭ്യാസമന്ത്രി അവന്തികയ്ക്ക് നേരിട്ട് സമ്മാനിച്ച സൈക്കിളും കള്ളന്‍ കൊണ്ടുപോയി. എന്നാല്‍ ഇത്തവണ ആശ്വസിക്കാം, മണിക്കൂറുകള്‍ക്കകം പൊലിസ് കള്ളനെ പൊക്കി. പാലാരിവട്ടം പൊലിസാണ് പ്രതി ആലപ്പുഴ ആറാട്ടുവഴി സ്വദേശി ഷാജിയെ ഒറ്റ ദിവസം കൊണ്ട് പിടികൂടിയത്. 

എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഇത്തവണ എസ്.എസ്.എല്‍.സിയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസോടെ പാസായ അവന്തികയുടെ സൈക്കിള്‍ മേയ് മാസത്തിലാണ് മോഷണം പോയത്. അന്ന് സൈക്കിള്‍ കാണാതായത് പൊലിസില്‍ പരാതി നല്‍കുകയും അവിടെ വച്ച് തന്നെ മന്ത്രിയെ ഇ-മെയിലിലൂടെ കാര്യങ്ങള്‍ അറിയിക്കുകയു ചെയ്തു. 

പിന്നാലെ, ജൂണ്‍ രണ്ടിന് എണാകുളം എളമക്കര സ്‌കൂളിലെ സംസ്ഥാനതല പ്രവേശനോത്സവത്തില്‍ വെച്ച് മന്ത്രി വി.ശിവന്‍കുട്ടി അവന്തികയ്ക്ക് പുത്തന്‍ സൈക്കിള്‍ സമ്മാനിക്കുകയും ചെയ്തു. ഈ സൈക്കിളാണ് ഇപ്പോള്‍ കള്ളന്‍ കൊണ്ടുപോയത്. 

വെള്ളിയാഴ്ച രാവിലെയാണ് സൈക്കിള്‍ കാണാനില്ലെന്ന് വീട്ടുകാര്‍ അറിയുന്നത്. അടുത്ത വീട്ടിലെ സിസി ടിവിയില്‍ പുലര്‍ച്ചെ 4.30നാണ് മോഷണം നടന്നതെന്ന് മനസ്സിലായി. റെയിന്‍കോട്ട് ധരിച്ചിരുന്ന കള്ളന്റെ ദൃശ്യങ്ങളും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും ആളെ തിരിച്ചറിയാന്‍ സാധിക്കില്ലായിരുന്നു. അന്വേഷണം തുടര്‍ന്ന പാലാരിവട്ടം പൊലിസ് ഒടുവില്‍ കള്ളനെ പൊക്കി.

 ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊന്നുരുന്നിയില്‍ 1500 രൂപയ്ക്ക് വിറ്റ സൈക്കിള്‍ പൊലിസ് വീണ്ടെടുത്തിട്ടുണ്ട്. തൊണ്ടി മുതലായതിനാല്‍ കോടതി നടപടികള്‍ക്ക് ശേഷം മാത്രമേ അവന്തികയ്ക്ക് തിരികെ ലഭിക്കുകയുള്ളൂ..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  7 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  7 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  7 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  7 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  7 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  7 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  7 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  7 days ago