ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണം: ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഉപവാസ സത്യഗ്രഹം
ചെറുതോണി: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി ഉപവാസ സത്യഗ്രഹം നടത്തി.
ഉപാധിരഹിത പട്ടയം സമയബന്ധിതമായി നല്‍കണമെന്നും ഇ.എസ്.എ വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ഇ.എഫ്.എല്‍ നിയമം വഴി പിടിച്ചെടുത്ത കൈവശഭൂമി അവകാശികള്‍ക്ക് തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് കര്‍ഷകര്‍ ചെറുതോണിയില്‍ ഉപവാസമനുഷ്ഠിച്ചത്.
മലയോരമേഖലയില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന വൃക്ഷംമുറിക്കല്‍ നിരോധനത്തിനെതിരെ ശക്തമായ ജനവികാരമാണ് സത്യാഗ്രഹത്തില്‍ ഉയര്‍ന്നത്. നിര്‍മ്മാണ നിരോധനത്തിനെതിരെയും ശക്തമായ പ്രതിഷേധമുയര്‍ന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയപാര്‍ട്ടികളും അടിയന്തിര പ്രശ്‌ന പരിഹാരത്തിന് തയ്യാറാകുന്നില്ലെങ്കില്‍ കടുത്ത സമരങ്ങളിലേയ്ക്ക് നീങ്ങേണ്ടിവരുമെന്നും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
സമിതി രക്ഷാധികാരി സി.കെ മോഹനന്റെ അധ്യക്ഷതയില്‍ കൂടിയ ഉപവാസ സമരം ഇന്‍ഫാം ദേശീയ വൈസ് ചെയര്‍മാന്‍ കെ. മൊയ്തീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഇടുക്കി എം.പി അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. ജയിംസ് മംഗലശ്ശേരി പ്രഭാഷണം നടത്തി.
സമിതി നേതാക്കളായ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ആര്‍. മണിക്കുട്ടന്‍, കെ.കെ. ദേവസ്യ, ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍, കെ.ആര്‍. വിനോദ്, ടോമി കുന്നേല്‍, ഫാ. ജോസഫ് തച്ചുകുന്നേല്‍, ഫാ. വര്‍ഗ്ഗീസ് ജേക്കബ് പഞ്ഞിക്കാട്ടില്‍, ജോസ് കുഴിപ്പിള്ളി, ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
രാവിലെ 10 മണിക്ക് ആരംഭിച്ച സത്യഗ്രഹം വൈകിട്ട് 3.30 ന് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."