HOME
DETAILS

സമസ്ത സ്ഥാപക ദിനം: എസ് സിയുടെ നേതൃത്വത്തിൽ സഊദിയിലെങ്ങും വിപുലമായ ആഘോഷങ്ങൾ

  
Web Desk
June 27 2024 | 14:06 PM

Samstha foundation day in saudi under sic

ജിദ്ദ: ജൂൺ 26 സമസ്ത സ്ഥാപക ദിനത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഊദിലെങ്ങും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറയും എസ്ഐസി സഊദി നാഷണൽ കമ്മിറ്റിയും ആഹ്വാനം ചെയ്ത പരിപാടികൾ സഊദിയിലെ 43 ഓളം വരുന്ന സെൻട്രൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. 

സമസ്തയുടെ പതിമൂന്നാമത്തെ പോഷക ഘടകമായി അംഗീകരിച്ച എസ്ഐസി പ്രവാസ ലോകത്തെ സമസ്തയുടെ ഏറ്റവും വലിയ സംഘടന കൂടിയാണ്. നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമസ്ത സ്ഥാപക ദിനാഘോഷം കോഴിക്കോട് ഖാസിയും എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ്‌ കോയതങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എസ്ഐസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ അധ്യക്ഷനായി. 

എസ്കെഎസ്എസ്എസ്എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്‌ സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഹസനി കണ്ണന്തളി മുഖ്യ പ്രഭാഷണം നടത്തി. സമസ്ത മാനേജറും എസ് ഐ സി നിരീക്ഷകനുമായ കെ മോയിൻകുട്ടി മാസ്റ്റർ സ്ഥാപക ദിന സന്ദേശം നൽകി. എസ് ഐ സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ്‌ റാഫി ഹുദവി, ഭാരവാഹികളായ അബ്ദുറഹ്മാൻ മൗലവി അറക്കൽ, സൈദ് ഹാജി മൂന്നിയൂർ, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ജമലുല്ലൈലി, സമസ്ത ബോർഡിങ്ങ് മദ്രസ മാനേജർ പികെ മുഹമ്മദ്‌ ഹാജി എന്നിവർ പ്രസംഗിച്ചു. ഓർഗനൈസിങ് സെക്രട്ടറി മാഹിൻ വിഴിഞ്ഞം സ്വാഗതവും വർക്കിങ് സെക്രട്ടറി ശാഫി ദാരിമി പുല്ലാര നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർശന നടപടിയുമായി കേന്ദ്ര സർക്കാർ; അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

National
  •  8 days ago
No Image

ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും; കണ്ണൂരില്‍ തെളിവെടുപ്പ് തുടരുന്നു, ഉടന്‍ കോടതിയില്‍ ഹാജരാക്കും

Kerala
  •  8 days ago
No Image

രാജസ്ഥാനിൽ ക്ലാസ്മുറിയുടെ മേൽക്കൂര തകർന്ന് വീണു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം; 30 ഓളം കുട്ടികൾക്ക് പരിക്ക്

National
  •  8 days ago
No Image

"ഗോവിന്ദചാമിയെക്കുറിച്ച് എന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ല‌, അയാൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നില്ലല്ലോ,"; മാധ്യമങ്ങളുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

Kerala
  •  8 days ago
No Image

താമരശ്ശേരി ഒന്‍പതാം വളവില്‍ നിന്ന് യുവാവ് താഴേക്ക് ചാടി

Kerala
  •  8 days ago
No Image

കേരളത്തിലെ ജയിൽചാട്ട ചരിത്രം; ആദ്യ വനിതാ ജയിൽ ചാട്ടം മുതൽ ഗോവിന്ദചാമി വരെ

Kerala
  •  8 days ago
No Image

എമിറേറ്റ്സ് റിക്രൂട്ട്മെന്റ്: ഇന്ത്യയിലുൾപ്പെടെ 136 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു

uae
  •  8 days ago
No Image

കോടികളുടെ ഇന്‍ഷുറന്‍സ് കൈക്കലാക്കണം; സ്വന്തം കാലുകള്‍ മുറിച്ച് ഡോക്ടര്‍; ഒടുവില്‍ പിടിയില്‍

International
  •  8 days ago
No Image

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ കോച്ച്: ചെന്നൈയിൽ പരീക്ഷണ ഓട്ടം പൂർത്തിയായി

National
  •  8 days ago
No Image

ഗോവിന്ദചാമിയുടെ ജയിൽചാട്ടം: ഒന്നര മാസത്തെ ആസൂത്രണം, ലക്ഷ്യം ഗുരുവായൂരിൽ മോഷണം

Kerala
  •  8 days ago