സ്വർണവിലയിൽ ഇന്നും ഇടിവ്; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 440 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 53,680 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 6710 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ജൂലൈ ആറിന് ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് 54120 രൂപയിൽ എത്തിയിരുന്നു. പിന്നീട് കഴിഞ്ഞ രണ്ടുദിവസത്തിനിടെ സ്വർണവില കുറയുകയാണ്. 440 രൂപയാണ് രണ്ട് ദിവസത്തിനിടെ കുറഞ്ഞത്. 2024 മെയ് 20ന് 55,120 രൂപയായി ഉയർന്ന സ്വർണവില ചരിത്രത്തിലെ ഏറ്റവം ഉയർന്ന വിലയായി റെക്കോർഡ് ഇട്ടിരുന്നു. പിന്നീട് ഇന്ന് വരെ ഏറിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ് സ്വർണവില.
ജൂലൈ മാസത്തെ സ്വർണവില
1-Jul-24 53,000 (ഈ മാസത്തെ കുറഞ്ഞ വില)
2-Jul-24 53080
3-Jul-24 53080
4-Jul-24 53600
5-Jul-24 53600
6-Jul-24 54120 (ഈ മാസത്തെ കൂടിയ വില)
7-Jul-24 54120
8-Jul-24 53960
9-Jul-24 53680
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."