HOME
DETAILS

ഇനി ടൂറിസ്റ്റ് കപ്പൽ സർവിസും: കൂടുതൽ സാധ്യത തേടി കേരളം

  
പി.കെ സലാം
July 10, 2024 | 3:34 AM

Tourist ship service: Kerala looking for more opportunities


കോഴിക്കോട്: വിനോദസഞ്ചാര കപ്പൽ സർവിസിനും പ്രിയമേറുന്നു. വിവിധ തുറമുഖങ്ങളുമായി ബന്ധപ്പെടുത്തി ടൂറിസ്റ്റ് കപ്പൽ സർവിസിന് കേരളം സാധ്യത തേടി.  വിദേശരാജ്യങ്ങളുമായി കേരള തീരത്തെ ബന്ധപ്പെടുത്തുന്ന കപ്പൽ സർവിസുകളാണ് ആദ്യത്തെ സാധ്യത. വിവിധ സംസ്ഥാനങ്ങളെയും കേരളത്തിലെ തുറമുഖങ്ങളെയും ബന്ധപ്പെടുത്തുന്നതാണ് രണ്ടാമത്തേത്. 
പുഴകളെ കൂടി ബന്ധപ്പെടുത്തുന്ന യാനങ്ങളുടേതാണ് മൂന്നാമത്തേത്. നാലാമത്തേത് കപ്പലിൽ ഒരു ദിവസത്തെ യാത്ര നടത്തി തിരിച്ചെത്തുന്ന രീതിയിലുള്ളവയാണ്.

അതേ സമയം താൽപര്യപത്രം സമർപിക്കുന്നവരുമായി 19ന് കൊച്ചിയിൽ ബോർഡ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുമെന്ന് കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു.
ആഡംബരകപ്പലുകളിലെ ടൂറിസം ലോകത്തെ വിനോദസഞ്ചാര വ്യവസായത്തിൽ പ്രധാനപ്പെട്ടതാണ്. വർഷം 1.2 ദശലക്ഷം പേർക്ക് തൊഴിൽ നൽകുന്ന 150 ബില്യൺ ഡോളറിന്റെ വ്യവസായമാണിത്. ഇന്ത്യയിൽ ഈ മേഖലയെ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് രൂപരേഖ കഴിഞ്ഞ വർഷം തയാറാക്കിയിരുന്നു. അതനുസരിച്ചാണ് നാലു മേഖലകളെ കേരള മാരിടൈം ബോർഡ് തെരഞ്ഞെടുത്തിരിക്കുന്നത്.

cali.png

590 കിലോ മീറ്റർ തീരമുള്ള കേരളത്തിൽ 17ചെറുകിട തുറമുഖങ്ങളുണ്ട്. കൊച്ചി വൻകിട തുറമുഖമാണ്. വിഴിഞ്ഞം അന്തർദേശീയ തുറമുഖമായി മാറുകയാണ്. മുംബൈ, കൊൽക്കത്ത തുടങ്ങി പത്ത് തുറമുഖങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ അന്താരാഷ്ട്ര ആഡംബര കപ്പലുകളുടെ സേവനവും ലഭ്യമാണ്.


ഗൾഫ് നാടുകളെയും കേരളത്തെയും ബന്ധിപ്പിക്കുന്ന കപ്പൽ സർവിസിനായി കേരള മാരിടൈം ബോർഡ് മുന്നോട്ടുവച്ച പദ്ധതി അന്തിമ രൂപം കൈവരിക്കുകയാണ്. ചെന്നൈ ആസ്ഥാനമായ ഒരു കമ്പനി പദ്ധതിയുമായി കേന്ദ്ര സർക്കാറിനെ സമീപിച്ചിട്ടുണ്ട്. ഇവർക്ക് എല്ലാവിധ പിന്തുണയും കേരള മാരിടൈം ബോർഡ് ലഭ്യമാക്കുന്നുണ്ടെന്ന് ചെയർമാൻ പറഞ്ഞു.

Tourist ship service: Kerala looking for more opportunities


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് വിമാനത്താവളത്തില്‍ മയക്കുമരുന്ന് കടത്ത്; ഇന്ത്യക്കാരനും ബെനിനുക്കാരിയും അറസ്റ്റില്‍

Kuwait
  •  4 days ago
No Image

ചരിത്രനേട്ടം തുടരും; വീണ്ടും 10 കോടി ക്ലബ്ബിൽ ഇടം നേടി കെ.എസ്.ആർ.ടി.സി

Kerala
  •  4 days ago
No Image

ലോകത്തെ ഏറ്റവും പവർഫുൾ പാസ്‌പോർട്ട് ഈ രാജ്യത്തിന്റെ; ഹെൻലി ഇൻഡക്സിൽ വിസ്മയിപ്പിച്ച് യുഎഇ

uae
  •  4 days ago
No Image

2026–27 അധ്യയന വർഷം; ബഹ്റൈൻ പോളിടെക്നിക്കിൽ അഡ്മിഷൻ ആരംഭിച്ചു

bahrain
  •  4 days ago
No Image

മകരവിളക്ക്: ഇടുക്കിയിലെ 5 പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 days ago
No Image

കാറ്റാടിക്കഴകൊണ്ട് കാലുകളടിച്ചൊടിച്ചു, പിന്നാലെ പെട്രോളൊഴിച്ച് തീ കൊളുത്തി; ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ക്രൂരത

crime
  •  4 days ago
No Image

ശബരിമലയിൽ നെയ്യ് വിൽപ്പനയിൽ വൻ വെട്ടിപ്പ്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Kerala
  •  4 days ago
No Image

അവൻ മൂന്ന് ഫോർമാറ്റുകളിലെയും ഏറ്റവും മികച്ച താരം: കൈഫ്

Cricket
  •  4 days ago
No Image

ഖത്തറില്‍ സര്‍ക്കാര്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഡിജിറ്റല്‍ ലൈബ്രറി ലോഞ്ച് ചെയ്തു

qatar
  •  4 days ago
No Image

മലപ്പുറത്ത് സിനിമാ മോഡൽ മോഷണം: അയൽവാസിയുടെ ഏണി വഴി രണ്ടാം നിലയിലെത്തി ഡോക്ടറുടെ മാല കവർന്നു

crime
  •  4 days ago