HOME
DETAILS

കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്: നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു, റദ്ദാക്കി 

  
Web Desk
July 10, 2024 | 5:41 AM

Waterlogging on Konkan Line: Several trains diverted, cancelled

തിരുവനന്തപുരം: കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വഴിതിരിച്ചു വിട്ട ട്രെയിനുകളില്‍ കേരളത്തിലേക്ക് വരുന്നവയും ഉള്‍പെടുന്നു. 

പര്‍നേം തുരങ്കത്തില്‍ വെള്ളക്കെട്ടുണ്ടായതിന് പിന്നാലെ നിരവധി ട്രെയിനുകള്‍ കൊങ്കണ്‍ പാതയില്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഗതാഗതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുന്നത് വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയത്.

കുംട സ്റ്റേഷനിലെത്തിയ തിരുനല്‍വേലി  ജാംനഗര്‍ എക്‌സ്പ്രസ് പാലക്കാട് വഴി തിരിച്ചുവിട്ടു. എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിന്‍ (22655) ഷൊര്‍ണൂര്‍-പാലക്കാട് വഴി തിരിച്ചുവിടും. ഇവ കൂടാതെ കൂടുതല്‍ ട്രെയിനുകള്‍ വഴിതിരിച്ചു വിടാന്‍ സാധ്യതയുണ്ടെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു.

ട്രെയിന്‍ നമ്പര്‍ 12449 മഡ്ഗാവ്ചണ്ഡിഗഢ് എക്‌സ്പ്രസ്, 12620 മംഗളൂരുലോകമാന്യ തിലക്, 12134 മംഗളൂരു മുംബൈ സി.എസ്.എം.ടി, 50107 സ്വാന്ത്!വാഡ് റോഡ്മഡ്ഗാവ് എക്‌സ്പ്രസ് എന്നിവ പൂര്‍ണമായും റദ്ദാക്കി.


മാറ്റമുള്ള ട്രെയിനുകള്‍

19577  തിരുനല്‍വേലി -ജാംനഗര്‍ എക്‌സ്പ്രസ്. ഇപ്പോഴുള്ളത് കുംട സ്റ്റേഷനില്‍. ഷൊര്‍ണൂര്‍ഈറോഡ്ധര്‍മവാരംഗുണ്ടകല്‍റായ്ചൂര്‍പുണെപന്‍വേല്‍ വഴി തിരിച്ചുവിട്ടു

16336  നാഗര്‍കോവില്‍- ഗാന്ധിധാം എക്‌സ്പ്രസ്. ഇപ്പോഴുള്ളത് ഉഡുപ്പി സ്റ്റേഷനില്‍. ഈ ട്രെയിന്‍ ഷൊര്‍ണൂര്‍  ഈറോഡ്  റായ്ചൂര്‍പുണെപന്‍വേല്‍ വഴി തിരിച്ചുവിട്ടു

12283  എറണാകുളം - നിസാമുദ്ദീന്‍ എക്‌സ്പ്രസ്. ഇപ്പോഴുള്ളത് ജൊക്കട്ടെ സ്റ്റേഷനില്‍. ഷൊര്‍ണൂര്‍  ഈറോഡ്  റായ്ചൂര്‍പുണെപന്‍വേല്‍ വഴി തിരിച്ചുവിട്ടു

22655  എറണാകുളം - നിസാമുദ്ദീന്‍ എക്‌സ്പ്രസ്. ഇപ്പോഴുള്ളത് തലശേരിയില്‍. ഷൊര്‍ണൂര്‍  ഈറോഡ്  റായ്ചൂര്‍പുണെപന്‍വേല്‍ വഴി തിരിച്ചുവിട്ടു

16346  തിരുവനന്തപുരം- ലോകമാന്യ തിലക് എക്‌സ്പ്രസ് സമയം മാറ്റി. ഇന്ന് വൈകിട്ട് 4.55 ന് പുറപ്പെടുന്ന ട്രെയിന്‍ ഷൊര്‍ണൂര്‍  ഈറോഡ്  റായ്ചൂര്‍പുണെപന്‍വേല്‍ വഴി സര്‍വീസ് നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  5 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  5 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  5 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  5 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  5 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  5 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  5 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  5 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  5 days ago