HOME
DETAILS

സഭയിലും പ്രതിഷേധം കനത്തു; പിന്നാലെ ആലപ്പുഴ ദലിത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

  
Farzana
July 10 2024 | 05:07 AM

two persons were arrested in the case of beating up the Alappuzha Dalit girl

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലില്‍ നടുറോഡില്‍ ദലിത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഒന്നാം പ്രതി ഷൈജു സഹോദരന്‍ രണ്ടാം പ്രതി ശൈലേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരായതിനാലാണ് അറസ്റ്റ് പോലുള്ള നടപടികളിലേക്ക് നീങ്ങാത്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയ്യാറായിരുന്നില്ല. നിയമസഭയിലും ഇന്ന് വിഷയം കത്തിക്കയറി. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.  

19കാരിയാണ് ആക്രമണത്തിനിരയായത്. തന്നെ ക്രൂരമായി മര്‍ദിച്ചെന്നും വസ്ത്രം വലിച്ചുകീറിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.  എഴുന്നേല്‍ക്കാനും നടക്കാനും പോലും പറ്റാത്ത അവസ്ഥയാണെന്നും തുറവൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

അനിയന്‍മാരെ ആക്രമിച്ചതിന് പൊലിസില്‍ പരാതി നല്‍കിയ വൈരാഗ്യത്തിലാണ് പെണ്‍കുട്ടിക്ക് നേരെ റോഡില്‍ ആക്രമണമുണ്ടായത്. സഹോദരങ്ങളെ ഉപദ്രവിക്കുന്നത് തടയാന്‍ ചെന്നപ്പോള്‍ പെണ്‍കുട്ടിക്ക് മര്‍ദനമേല്‍ക്കുകയായിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

uae
  •  a day ago
No Image

നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'

Kerala
  •  a day ago
No Image

മസ്‌കത്തില്‍ ഇലക്ട്രിക് ബസില്‍ സൗജന്യയാത്ര; ഓഫര്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്

oman
  •  a day ago
No Image

കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു 

Kerala
  •  a day ago
No Image

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു

uae
  •  a day ago
No Image

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി

National
  •  a day ago
No Image

മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി അന്തരിച്ചു

Kerala
  •  a day ago
No Image

ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ

National
  •  a day ago
No Image

Etihad Rail: യാഥാര്‍ഥ്യമാകുന്നത് യുഎഇയുടെ നീണ്ട സ്വപ്‌നം, ട്രെയിനുകള്‍ അടുത്തവര്‍ഷം ഓടിത്തുടങ്ങും; റൂട്ട്, സ്റ്റേഷനുകള്‍, ഫീച്ചറുകള്‍ അറിയാം

uae
  •  a day ago
No Image

വിസിയും രജിസ്ട്രാറും എത്തുമോ..?  വിസിയെ തടയുമെന്ന് എസ്എഫ്‌ഐയും രജിസ്ട്രാര്‍ എത്തിയാല്‍ തടയുമെന്ന് വിസിയും 

Kerala
  •  a day ago