HOME
DETAILS

സഊദി അറേബ്യ; ഇഖാമ പുതുക്കാൻ വൈകിയ മലയാളിയെ നാടുകടത്തി

  
Web Desk
July 12, 2024 | 5:19 PM

Saudi Arabia; A Malayali who was late in renewing his iqama was deported

റിയാദ്: സഊദി  അറേബ്യയിൽ താമസരേഖ (ഇഖാമ) പുതുക്കാൻ വൈകിയ മലയാളിയെ പൊലീസ് പിടിച്ച് നാടുകടത്തി. സഊദി അറേബ്യയിൽ അടുത്ത കാലത്ത് നിലവിൽ വന്നതാണ്  താമസരേഖ പുതുക്കുന്നതിൽ മൂന്ന് തവണ കാലതാമസം വരുത്തിയാൽ നാടുകടത്തുന്ന നിയമം.ഈ നിയമനടപടിക്ക് വിധേയനായിരിക്കുകയാണ് മലപ്പുറം ഇടക്കര സ്വദേശി.

ഇതിന് മുമ്പ് രണ്ട് പ്രാവശ്യം ഇഖാമ പുതുക്കാൻ വൈകിയ ഇദ്ദേഹം രണ്ട് തവണയും ഫൈൻ അടച്ച് പുതുക്കി ശിഷ നടപടികളിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. മൂന്നാം വട്ടവും ഇഖാമ കാലാവധി കഴിഞ്ഞാലും മുമ്പത്തെ പോലെ ഫൈൻ അടച്ച് പുതുക്കാൻ കഴിയും എന്ന വിശ്വാസത്തിലായിരുന്നു യുവാവ്. പർച്ചേസിങ്ങിനായി ഖമീസ് മുശൈത്ത് ടൗണിലേക്ക് പോയ യുവാവിനോട് പോലിസ് പതിവ് പരിശോധനയുടെ ഭാഗമായി ഇഖാമ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ഇഖാമ പരിശോധിച്ച ഉദ്യോഗസ്ഥർ മുമ്പ് രണ്ട് തവണ കാലാവധി കഴിഞ്ഞിട്ടാണ് പുതുക്കിയതെന്ന് മനസിലാക്കിയ പോലിസ്  മൂന്നാം തവണയും കാലാവധി തെറ്റിച്ചതിന് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിന് ശേഷം നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ എത്തിച്ചു. ഇത് അറിഞ്ഞ് തർഹീലിൽ എത്തിയപ്പോൾ നാടുകടത്താനാണ് തീരുമാനം എന്ന് സഹോദരനോട് അധികൃതർ അറിയിച്ചു. തുടർന്ന് സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹികക്ഷേമ സമിതിയംഗവുമായ ബിജു കെ. നായരുടെ സഹായം തേടി. അദ്ദേഹത്തിെൻറ നിർദേശാനുസരണം വിമാനടിക്കറ്റുമായി എത്തി തർഹീലിൽ നിന്ന് പുറത്തിറക്കി അബഹ എയർപോർട്ട് വഴി നാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു യുവാവിനെ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ-ടെറ്റ് നിർബന്ധമാക്കിയ വിധി: പുനഃപരിശോധനാ ഹരജിയുമായി കേരളം സുപ്രിംകോടതിയിൽ

Kerala
  •  5 days ago
No Image

യു.എസിന്റെ വെനിസ്വേലന്‍ അധിനിവേശം: രോഷവും ആശങ്കയും പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍

International
  •  5 days ago
No Image

മൂവാറ്റുപുഴ കടാതി പള്ളിയിൽ പെരുന്നാളിന് കതിന നിറക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, ഒരാൾക്ക് പരുക്ക്

Kerala
  •  5 days ago
No Image

ആലത്തൂരിൽ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നാലെ വധിക്കാനും ശ്രമിച്ച കേസ്; ബിജെപി പ്രവർത്തകൻ പിടിയിൽ

Kerala
  •  5 days ago
No Image

In Depth Story: സൊമാലി ലാൻഡിനെ അംഗീകരിച്ചതിന് പിന്നിൽ ഇസ്റാഈലിന് പല താല്പര്യങ്ങൾ; അതിനു അബ്രഹാം കരാറുമായി ബന്ധം ഉണ്ടോ?

International
  •  5 days ago
No Image

ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ടിടത്ത് പിഴ; കൊച്ചി പൊലിസിന് പറ്റിയ അബദ്ധം തിരുത്തി, യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ചു

Kerala
  •  5 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന; വിജ്ഞാപനം മാര്‍ച്ചില്‍

Kerala
  •  5 days ago
No Image

ഫാസ്‌ടാഗ് നടപടികളിൽ വൻ ഇളവ്: KYV തലവേദന ഇനിയില്ല; ഫെബ്രുവരി മുതൽ ഫാസ്‌ടാഗ് രീതി മാറുന്നു

National
  •  5 days ago
No Image

റെയിൽവേ ട്രാക്ക് ജോലികൾ: മധുര - തിരുവനന്തപുരം ഡിവിഷനുകളിൽ റൂട്ട് മാറ്റം; ഗുരുവായൂർ - ചെന്നൈ എക്‌സ്പ്രസ് കോട്ടയം വഴി സർവിസ് നടത്തും

Kerala
  •  5 days ago
No Image

ഇ സ്കൂട്ടർ റൈഡിങ് പെർമിറ്റ് ആപ്പ് സർവിസ് ഇപ്പോൾ എല്ലാ ഔദ്യോഗിക ചാനലുകളിലും

latest
  •  5 days ago