HOME
DETAILS

അമ്മയ്ക്കും മകനും ശാരീരിക അസ്വസ്ഥതകള്‍; സമരം അവസാനിപ്പിച്ച് പ്രമോദ് കോട്ടൂളി

  
July 13, 2024 | 2:47 PM

pramod-kottooli-ended-the-protest-latest info

കോഴിക്കോട്: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പരാതിക്കാരന്റെ വീടിന് മുന്നില്‍ പ്രമോദ് കോട്ടൂളി ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ചു. അമ്മയ്ക്കും മകനും ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും അതിനാല്‍ തല്‍ക്കാലം വീട്ടിലേക്ക് മടങ്ങുന്നതായും പ്രമോദ് കോട്ടൂളി പറഞ്ഞു. പരാതിക്കാരനായ ശ്രീജിത്തിന്റെ വീടിന് മുന്നിലായിരുന്നു പ്രമോദിന്റെ പ്രതിഷേധം നടന്നത്.

തന്റെ നിരപരാധിത്വം തെളിയുന്നത് വരെ പോരാട്ടം തുടരുമെന്നും അതിന് എല്ലാ വഴികളും നോക്കുമെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു. 'ഞാന്‍ 22 ലക്ഷം വാങ്ങി എങ്കില്‍ തെളിവ് തരണം. പണം കൊടുത്തത് ആര് ആര്‍ക്ക് എന്ന് എപ്പോള്‍ എവിടെ എന്ന് എന്റെ അമ്മയോട് ആരോപണം ഉന്നയിച്ച വ്യക്തി പറയണം' എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രമോദ് പരാതിക്കാരന്റെ വീടിന് മുന്നില്‍ പ്രതിഷേധിക്കാനെത്തിയത്.

പരാതിക്കാരന്‍ തന്റെ പരിചയക്കാരനാണെന്ന് പ്രമോദ് പറയുന്നു. പി.എസ്.സി കോഴയുമായി ബന്ധപ്പെടുത്തി എന്ത് ചെയ്യണമെന്ന് അറിയുന്ന വലിയ ആളൊന്നുമല്ല താനെന്നും ഒരു കാരണവശാലും താന്‍ പാര്‍ട്ടിയെ തള്ളിപ്പറയില്ലെന്നും പ്രമോദ് പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് സഹോദര തുല്യനാണെന്നും ഒരു സഹോദരന്‍ ഒരിക്കലും മറ്റൊരു സഹോദരനെ കശാപ്പ് ചെയ്യില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പ്രസ്ഥാനത്തില്‍ നിന്ന് പുറത്തായപ്പോള്‍ താന്‍ മരണപെട്ടെന്ന് പ്രമോദ് പറഞ്ഞു. ചാര കേസില്‍ അകപ്പെട്ട നമ്പി നാരായണന്റെ അവസ്ഥ ആണ് തനിക്കെന്ന് പ്രമോദ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരിച്ചിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  9 days ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  9 days ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  9 days ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  9 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  9 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  9 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  9 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  9 days ago