HOME
DETAILS

ട്രംപിനെ വധിക്കാന്‍ ശ്രമിച്ചതാര്, പ്രതിയെ കണ്ടെത്തി എഫ്.ബി.ഐ

  
Abishek
July 14 2024 | 07:07 AM

Who tried to assassinate Trump, found the accused FBI

പെന്‍സില്‍വാനിയയില്‍ നിന്നുള്ള മാത്യു ക്രൂക്ക്‌സ് എന്ന 20 കാരനാണ് മുന്‍ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചതെന്ന് എഫ്.ബി.ഐ. കണ്ടെത്തല്‍. ഞായറാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന റാലിക്കിടെ 130 മീറ്റര്‍ അകലെയുള്ള ഒരു ഉല്‍പാദനകേന്ദ്രത്തിന്റെ മുകളില്‍ നിലയുറപ്പിച്ചാണ് മാത്യു ക്രൂക്ക്‌സ് വെടിയുതിര്‍ത്തതെന്നാണ് കണ്ടെത്തല്‍. 
 
എഫ്.ബി.ഐ. പിറ്റ്‌സ്ബര്‍ഗ് ഫീല്‍ഡ് ഓഫിസ് ചുമതലയുള്ള കെവിന്‍ റോജെക്കിന്റെ അഭിപ്രായത്തില്‍, നിറയൊഴിച്ചയാളുടെ ഉദ്ദേശവും, ഐഡന്റിറ്റിയും, വ്യക്തമല്ല എന്നും, ആക്രണവുമായി ബന്ധപ്പെട്ട മറ്റു ഭീഷണികള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും റോജെക് പറയുന്നു. 
   
യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അഭിപ്രായപ്രകാരം റാലി വേദിക്കു പുറത്ത് ഒരു ഉയര്‍ന്ന പൊസിഷനില്‍ നിന്ന് സ്റ്റേജിലേക്ക് ഒന്നിലധികം തവണ നിറയൊഴിക്കുകയായിരുന്നു. ആക്രമണം ഒരാളുടെ മരണത്തിനും, രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുന്നതിനും കാരണമായി. പ്രത്യാക്രമണത്തില്‍ ആക്രമകാരിയായ മാത്യു ക്രൂക്ക്‌സ്‌നെയും വധിച്ചുവെന്ന് പൊലിസ് വ്യക്തമാക്കി 

എന്റെ വലത് ചെവിയുടെ മുകള്‍ ഭാഗത്ത് വെടിയേല്‍ക്കുകയും ധാരാളം രക്തം നഷ്ടമാകുകയും ചെയ്തുവെന്ന് ആക്രമണത്തില്‍ പരിക്കേറ്റ 78 കാരനായ ട്രംപ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

നവംബര്‍ 5 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ആക്രമണം, വലിയ വിപത്തുകളുടെ മുന്നോടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഡെമോക്രാറ്റിക് പ്രസിഡണ്ട് ബൈഡനെ നേരിടുന്ന ട്രംപ് ശക്തനായ എതിരാളിയാണെന്നും ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കാമെന്നും ഒട്ടുമിക്ക സര്‍വ്വേകളും അഭിപ്രായപ്പെടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊൽക്കത്ത നിയമ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: മുഖ്യപ്രതി മോണോജിത് മിശ്രയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

National
  •  a day ago
No Image

സഊദിയിൽ ആരോഗ്യ ബോധവത്കരണം: ഡിജിറ്റൽ, ഫിസിക്കൽ മെനുകളിൽ പോഷക വിവരങ്ങൾ വേണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

Saudi-arabia
  •  a day ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് സ്‌കൂൾ അവധി: സ്കൂളിന് അനുകൂലിച്ച് ഡിഇഒ റിപ്പോർട്ട്

Kerala
  •  a day ago
No Image

അവരെ പുറത്താക്കുകയെന്നതാണ് എന്റെ അടുത്ത ജോലി; പൗരന്മാരെയും നാടുകടത്തും: ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ചർച്ചയാകുന്നു

International
  •  a day ago
No Image

അമ്മയുടെ മുമ്പിൽ വെച്ച് സ്‌കൂൾ ബസിടിച്ച് ആറു വയസ്സുകാരൻ മരിച്ചു

Kerala
  •  a day ago
No Image

ഇവയാണ് ഗസ്സയിലെ പിഞ്ചുമക്കളുടെ ചോരപുരണ്ട ആ കൈകള്‍;  ഇസ്‌റാഈലിന് സഹായം നല്‍കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്തു വിട്ട് യു.എന്‍ 

International
  •  a day ago
No Image

യു.എന്നിന്റെ ബഹിരാകാശ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബഹ്‌റൈന്റെ ശൈഖ ഹെസ്സ ബിന്‍ത് അലി; ഈ പദവിയിലെത്തുന്ന ആദ്യ അറബ് മുസ്ലിം വനിത 

bahrain
  •  a day ago
No Image

വിസ്മയ കേസ്: കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി, ശിക്ഷാവിധി മരവിപ്പിച്ചു

Kerala
  •  a day ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണ വിധയരായ അധ്യാപകർക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലിസ്

Kerala
  •  a day ago
No Image

ബാങ്ക് വിവരങ്ങൾ തട്ടിയെടുത്ത് തട്ടിപ്പ്: അഞ്ച് ഏഷ്യൻ പൗരൻമാർക്ക് ദുബൈയിൽ ജയിൽ ശിക്ഷ

uae
  •  a day ago