HOME
DETAILS
MAL
എസ്.പിയുടെ ചോദ്യത്തിന് ഉത്തരമറിയില്ല; എസ്.ഐക്ക് ഇമ്പോസിഷന്‍
Web Desk
July 16 2024 | 06:07 AM
പത്തനംതിട്ട: എസ്.പി ചോദിച്ച ചോദ്യത്തിന് ഉത്തരമറിയാത്ത എസ്.ഐക്ക് ഇമ്പോസിഷന്‍. എസ്.പി ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിന് എസ്.പി ഇമ്പോസിഷന്‍ എഴുതിക്കുകയായിരുന്നു. പത്തനംതിട്ട ജില്ലാ പൊലിസ് മേധാവിയാണ് വനിതാ എസ്ഐയെക്കൊണ്ട് ഇമ്പോസിഷന്‍ എഴുതിച്ചത്. രാവിലെ നടക്കുന്ന പതിവ് സാറ്റ റിപ്പോര്‍ട്ടിങ്ങിനിടെ എസ്.പി ചോദിച്ച ചോദ്യത്തിന് എസ്. ഐ. മറുപടി നല്‍കാത്തതിനാണ് നടപടി.
പുതിയ നിയമവ്യവസ്ഥയിലെ ഒരു സെഷനെ കുറിച്ചുള്ള ചോദ്യത്തിനാണ് എസ്.ഐ കുഴങ്ങിയത്. തുടര്‍ന്ന് ബി.എന്‍.എസിനെ കുറിച്ച് ക്ലാസുകള്‍ കിട്ടിയിട്ടുള്ളതല്ലേ ഇമ്പോസിഷന്‍ എഴുതിക്കോ എന്നായി എസ്പി. ഏതായാലും എസ്ഐ ഉടന്‍ തന്നെ ഇമ്പോസിഷന്‍ എഴുതി മെയില്‍ വഴി അയയ്ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."