HOME
DETAILS

മഴക്കെടുതി; എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മലപ്പുറത്തെ അവധി വ്യാജം

  
Web Desk
July 16, 2024 | 4:04 PM

rainstorm Holidays for educational institutions in four more districts; Malappuram vacation is fake

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധിയുള്ളത്. ഇവിടങ്ങളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ല കളക്ടര്‍മാര്‍ അറിയിച്ചു. കണ്ണൂരില്‍ കോളജുകള്‍ക്ക് നാളത്തെ അവധി ബാധകമല്ല. ജില്ലകളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമല്ല.

അതേസമയം മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ നിലവില്‍ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കോഴിക്കോടും, വയനാടും, ഇടുക്കിയിലും എം.ആര്‍.എസ് സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. 

ഇടുക്കിയില്‍ 

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും, ശക്തമായ കാറ്റ്, മണ്ണിടിയുന്നത് മൂലം റോഡ് ബ്ലോക്ക്, മുതലായ സാഹചര്യം നിലനില്‍ക്കുന്നതിനാലും ബുധനാഴ്ച ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസ, കിന്‍ഡര്‍ ഗാര്‍ഡന്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കുന്നതല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.


പാലക്കാട് 

കനത്ത കാലവര്‍ഷത്തിന്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അംഗണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷന്‍ കേന്ദ്രങ്ങള്‍, മദ്രസകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ എന്നിവ ഉള്‍പ്പെടെ ക്ലാസുകള്‍ ഒഴിവാക്കേണ്ടതാണ്. കുട്ടികള്‍ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടില്‍ തന്നെ സുരക്ഷിതമായി ഇരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മേഖല, ജില്ലാതലങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികള്‍ നടത്തുന്നുണ്ടെങ്കില്‍ സംഘാടകര്‍ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്.

കോട്ടയം

കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി*
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച ( 2024 ജൂലൈ 17)  അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കോഴിക്കോട്

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (17 072024) അവധി.
വയനാട് ജില്ലയില്‍  ശക്തമായ മഴ തുടരുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ നാളെ  (17072024,ബുധനാഴ്ച) വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. 
മോഡല്‍ റസിഡന്‍ഷ്യല്‍ (MRS), നവോദയ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

വയനാട്

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (17 072024) അവധി.
വയനാട് ജില്ലയില്‍  ശക്തമായ മഴ തുടരുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ നാളെ  (17072024,ബുധനാഴ്ച) വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. 
മോഡല്‍ റസിഡന്‍ഷ്യല്‍ (MRS), നവോദയ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

ആലപ്പുഴ
ശക്തമായ മഴയും വെള്ളക്കെട്ടും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്ക് ഇത് ബാധകമല്ല.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. 
കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍  നാളെ അതി തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലെര്‍ട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി  സ്‌കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 17, 2024 ബുധനാഴ്ച) ജില്ലാ കളക്ടര്‍  അവധി പ്രഖ്യാപിച്ചു.

അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്.  കോളേജുകള്‍ക്ക് നാളത്തെ അവധി ബാധകമല്ല. 
മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

തൃശൂര്‍

ജില്ലയില്‍ മഴയും പല സ്ഥലങ്ങളില്‍ വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലും മണ്ണിടിച്ചിലിനുള്ള സാധ്യതയും   കണക്കിലെടുത്ത് നാളെ (ജൂലൈ 17) ബുധനാഴ്ച ജില്ലയിലെ  പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.  പൂര്‍ണമായും റസിഡന്‍ഷ്യലായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

മലപ്പുറം

ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല
മലപ്പുറം ജില്ലയിൽ നാളെ (ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. ജില്ലയിൽ നിലവിൽ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല.

rainstorm Holidays for educational institutions in four more districts Malappuram vacation is fake



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയോധികന്റെ മരണത്തില്‍ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കോടതി ഉത്തരവ്

Kerala
  •  a month ago
No Image

വിവാഹത്തലേന്ന് നാടകീയ സംഭവങ്ങൾ: കാളികാവിൽ സദ്യവട്ടങ്ങളിൽ മണ്ണ് വാരിയിട്ട് യുവതി; സംഘർഷം

Kerala
  •  a month ago
No Image

ഇറ്റലിയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവെപ്പ്;  രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ഗവർണറെ കണ്ടാൽ എഴുന്നേൽക്കണം, കയ്യടിക്ക് നിയന്ത്രണം; വിചിത്ര നിർദേശങ്ങളടങ്ങിയ ഉത്തരവ് പിൻവലിച്ച് കാലടി സർവകലാശാല

Kerala
  •  a month ago
No Image

മക്കയിൽ എത്തിയ മലയാളി ഹാജിമാർക്ക് വിഖായ സ്വീകരണം നൽകി

Saudi-arabia
  •  a month ago
No Image

ബൈക്ക് ഓവർടേക്ക് ചെയ്തതിനെച്ചൊല്ലി തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു: അഹമ്മദാബാദിൽ വ്യാപക അക്രമം, 17 പേർ അറസ്റ്റിൽ

National
  •  a month ago
No Image

വേനല്‍ കടുത്തതോടെ ചെറുനാരങ്ങ വില പൊള്ളുന്നു; കിലോഗ്രാമിന് 200 രൂപ വരെ 

Kerala
  •  a month ago
No Image

വാൽപാറ റോഡ് നിർമ്മാണത്തിൽ വൻ പിഴവ്: സുരക്ഷാ പാളിച്ചകൾ അക്കമിട്ടു നിരത്തി മോട്ടർ വാഹന വകുപ്പ്; റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും

Kerala
  •  a month ago
No Image

അഞ്ചരക്കണ്ടി ഭൂമി ഏറ്റെടുക്കൽ: ബ്രിട്ടീഷുകാർ പ്രതികൾ; ലാൻഡ് ബോർഡിന്റെ വിചിത്ര നടപടി

Kerala
  •  a month ago
No Image

സി.പി.എം നേതാവും കേര ഫെഡ് മുന്‍ ചെയര്‍മാനുമായ വി പി ശശീന്ദ്രന്‍ അന്തരിച്ചു

Kerala
  •  a month ago


No Image

വീണ്ടും റെക്കോര്‍ഡ് തിരുത്തി വൈദ്യുതി ഉപഭോഗം; ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ്; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗം

Kerala
  •  a month ago
No Image

ചോര്‍ച്ച നോക്കേണ്ടത് എഞ്ചിനീയറാണ്, മന്ത്രിയല്ല; തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയത് ഉദ്ഘാടനം നാടകമെന്ന് വി.ഡി സതീശന്‍

Kerala
  •  a month ago
No Image

'ചെൽസി ജേഴ്‌സി അണിഞ്ഞ ഏറ്റവും വെറുപ്പുളവാക്കുന്ന താരങ്ങളിൽ ഒരാൾ'; സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസി ആരാധകരുടെ കടുത്ത പ്രതിഷേധത്തിന് ഇരയായി യൂണൈറ്റഡ് താരം

Football
  •  a month ago
No Image

ഉറങ്ങിക്കിടക്കുന്നതിനിടെ തലയണയുടെ അടിയില്‍ വിഷപ്പാമ്പ്; തൃശൂരില്‍ 8 വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരന്റെ നില അതീവ ഗുരുതരം

Kerala
  •  a month ago