HOME
DETAILS

നരവേട്ട അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍: ഗസ്സയില്‍ 57 പേര്‍ കൂടി കൊല്ലപ്പെട്ടു, ഒരു മണിക്കൂറിനിടെ 48 മരണം

  
Web Desk
July 17, 2024 | 3:39 AM

Israeli strikes across Gaza kill at least 50

ഗസ്സ: ഗസ്സയിലുടനീളം ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. ഒരു മണിക്കൂറിനിടെ 48 പേരാണ് കഴിഞ്ഞ ദിവസം ഗസ്സയില്‍ കൊല്ലപ്പെട്ടത്. തെക്കന്‍, മധ്യ ഫലസ്തീനിലാണ് വ്യോമാക്രമണം നടന്നത്. ഹമാസിനെ വേരൊടെ ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് ഇസ്‌റാഈല്‍ സേന പറയുന്നത്.

റഫയിലും കനത്ത ആക്രമണമുണ്ടായി. വീടിനു നേരെ നടന്ന ആക്രമണത്തില്‍ അഞ്ചു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിനു സമീപമാണ് ആക്രമണം നടന്നത്. യുവാവും ഭാര്യയും രണ്ടു മക്കളുമാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം 17 പേരാണ് കൊല്ലപ്പെട്ടത്. 26 പേര്‍ക്ക് പരുക്കേറ്റു. അല്‍ മവാസിക്കടുത്ത് അത്തര്‍ തെരുവില്‍ മാറിത്താമസിപ്പിച്ചവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

യു.എന്‍ നടത്തുന്ന നുസൈറത്ത് അഭയാര്‍ഥി ക്യാംപിലെ സ്‌കൂളിന് നേരെയും ആക്രമണം നടന്നു. ഇതില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇതുവരെ 38,713 പേരാണ് ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടത്. 89,166 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

അതിനിടെ ഗസ്സയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളും ഊര്‍ജ്ജിതമായി തുടരുകയാണ്. ഇസ്‌റാഈലിന് മേല്‍ അമേരിക്ക ഇതിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്തു വില കൊടുത്തും വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ഇസ്‌റാഈലിനോട് അമേരിക്ക നിര്‍ദ്ദേശിച്ചതായി യു.എസ് സ്റ്റേറ്റ് വകുപ്പ് വ്യക്തമാക്കുന്നു.  തിങ്കളാഴ്ച വാഷിങ്ടണില്‍ ബൈഡന്‍- നെതന്യാഹു ചര്‍ച്ച നടക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ ആവശ്യം ഉന്നയിച്ച് ടെല്‍ അവീവിലും ജറുസലമിലും ആയിരങ്ങള്‍ പ്രകടനം നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി സ്‌ഫോടനം; ഉമറിന്റെ സഹായി അമീര്‍ റഷീദ് അലിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

National
  •  7 days ago
No Image

വ്യാജ എംഎല്‍എ ചമഞ്ഞ് ആഡംബര ജീവിതം; ഹോട്ടലില്‍ പണം നല്‍കാതെ താമസം; ഒടുവില്‍ പൊലിസ് പിടിയില്‍

National
  •  7 days ago
No Image

അനീഷ് ജോർജിന്റ ആത്മഹത്യ; സംസ്ഥാന വ്യാപകമായി ബിഎൽഒമാർ പ്രതിഷേധത്തിലേക്ക്

Kerala
  •  7 days ago
No Image

വിരമിച്ചു കഴിഞ്ഞാൽ മെസി ആ റോൾ ഏറ്റെടുക്കും: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  7 days ago
No Image

ദുബൈയിലെ സ്വർണ്ണവില താഴോട്ട്: 24 കാരറ്റിന് 15 ദിർഹം കുറഞ്ഞു, ഈ അവസരം മുതലെടുക്കണോ അതോ ഇനിയും കാത്തിരിക്കണോ?

uae
  •  7 days ago
No Image

തോൽവിക്കൊപ്പം ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്  

Cricket
  •  7 days ago
No Image

വൈഫൈ 7 സാങ്കേതിക വിദ്യ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ട് ഓപ്പറേറ്ററായി ഒമാൻ എയർപോർട്ട്‌സ്

oman
  •  7 days ago
No Image

ഇതുപോലൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; ഇന്ത്യയെ വീഴ്ത്തി ചരിത്രം സൃഷ്ടിച്ച് ബാവുമ

Cricket
  •  7 days ago
No Image

സമസ്ത സെന്റിനറി; ചരിത്രം രചിച്ച് എസ്.കെ.എസ്.എസ്.എഫ് വിദ്യാർഥി സമ്മേളനം

Kerala
  •  7 days ago
No Image

പ്രബോധകർ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷി നേടണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

organization
  •  7 days ago