HOME
DETAILS
MAL
പെരിന്തൽമണ്ണ സ്വദേശി റിയാദിൽ മരണപ്പെട്ടു
July 17 2024 | 10:07 AM
റിയാദ്: മലപ്പുറം പെരിന്തൽ മണ്ണ അമ്മിനിക്കാട് സ്വദേശി സഊദി തലസ്ഥാന നഗരിയായ റിയാദിൽ മരണപ്പെട്ടു. അമ്മിനിക്കാട് താഴെക്കോട് തറയിട്ട് പിലാക്കൽ അഷ്‌റഫ് ആണ് റിയാദിൽ മരണപ്പെട്ടത്. അൻപത്തിയഞ്ച് വയസായിരുന്നു.
പിതാവ്: പരേതനായ മുഹമ്മദ് ഇല്ല്യാസ് ബാബുട്ടി ഹാജി, മാതാവ് പരേതയായ ഖദീജ. ഭാര്യ: റുക്‌സാന, മക്കൾ: ജിഷ്ണ, നിഷ്മ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനാണ് തീരുമാനം.
നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീക്ക് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മായിൽ പടിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."