HOME
DETAILS

മലയാളികള്‍ക്കടക്കം തിരിച്ചടി ആദായനികുതി ആരംഭിക്കാനൊരുങ്ങി ഒമാന്‍, പിറകെ മറ്റു ഗള്‍ഫ് രാജ്യങ്ങളും?

  
July 18, 2024 | 6:36 AM

Backlash including the Malayalis, Oman is about to start income tax, followed by other Gulf countries?

 

മലയാളി പ്രവാസികള്‍ക്കടക്കം തിരിച്ചടിയായി ആദായനികുതി ആരംഭിക്കാനൊരുങ്ങി ഒമാന്‍, രാജ്യത്തിന്റെ ശൂറ കൗണ്‍സില്‍ ഇതുമായി ബന്ധപ്പെട്ട കരട് നിയമം പാസാക്കി സ്റ്റേറ്റ് കൗണ്‍സിലിലേക്ക് സമര്‍പ്പിച്ചു. നിയമനിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കി 2025 ല്‍ ആദായനികുതി അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ലായിരുന്നു ആദായനികുതിയുമായി ബന്ധപ്പെട്ട പ്രാരംഭബില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. 

വിദഗ്ദരുടെ അഭിപ്രായപ്രകാരം ഇപ്പോഴില്ലെങ്കിലും ഭാവിയില്‍ ഒമാനെ മാതൃകയാക്കി മറ്റു ഗള്‍ഫ് രാജ്യങ്ങളും ആദായനികുതി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ യു.എ.ഇ ധനകാര്യ മന്ത്രാലയം സെക്രട്ടറി  ഹാജി അല്‍ ഖൂരി പറഞ്ഞത് വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താന്‍ തല്‍ക്കാലം യു.എ.ഇ ക്ക് പദ്ധതിയില്ലയെന്നാണ്.രാജ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി യു.എ.ഇ മുതലായ ഗള്‍ഫ് രാജ്യങ്ങളെ ഉപദേശിക്കുന്നത് ഇന്ധന വരുമാനത്തിപ്പുറത്തേക്ക് വരുമാന സ്‌ത്രോതസുകള്‍ വികസിപ്പിക്കണമെന്നണ്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞവര്‍ഷം യു.എ.ഇ 9ശതമാനം കോര്‍പ്പറേറ്റ് നികുതി അവതരിപ്പിച്ചത്. 
 
ഒമാനില്‍ നടപ്പിലാക്കുന്ന ആദായനികുതി പ്രവാസികളെ ആദ്യഘട്ടത്തില്‍ ബാധിക്കില്ലെന്നാണ് പറയപ്പെടുന്നത്. 5-9 ശതമാനമാകും ആദായനികുതിയായി പിരിക്കുക എന്നാണ് സൂചന. നികുതിക്കുള്ള പ്രവാസികളുടെ വരുമാന പരിധി 1 ലക്ഷം ഡോളറും എന്നാല്‍ സ്വദേശികള്‍ക്കിത് 10 ലക്ഷം ഡോളറുമായിരിക്കുമെന്നാണ് വിവരം. 

ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി കോര്‍പ്പറേറ്റ്  നികുതി അവതരിപ്പിച്ചതും ഒമാനാണ്.2009 ല്‍ 12 ശതമാനമായിരുന്ന നികുതി 2017 ല്‍ 15ശതമാനമായി ഉയര്‍ത്തി. 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  6 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  7 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  7 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  8 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  8 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  8 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  8 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  8 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  8 hours ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  8 hours ago