HOME
DETAILS

പരാജയത്തിന് കാരണം യോഗി, യു.പിയില്‍ യോഗിക്കെതിരേ പാളയത്തില്‍ പട, സര്‍ക്കാരിലും പാര്‍ട്ടിയിലും ഭിന്നത രൂക്ഷം 

  
Web Desk
July 18, 2024 | 7:23 AM

crackdown-in-up-bjp-party-presidents-report-criticizes-yogi-government

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും ഭിന്നത രൂക്ഷം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശൈലിക്കെതിരേ സര്‍ക്കാരിനുള്ളില്‍ രൂപപ്പെട്ട അതൃപ്തി പാര്‍ട്ടിയിലേക്ക് കൂടി വ്യാപിച്ചതോടെ, പ്രശ്‌നം പരിഹരിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി. യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനശൈലിയാണ് ബി.ജെ.പിയുടെ പരാജയത്തിന് കാരണമെന്നാണ് പല നേതാക്കളും വിശ്വസിക്കുന്നത്.

ഭിന്നതയ്‌ക്കൊടുവില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി രാജിസന്നദ്ധതയും അറിയിച്ചു. പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കാന്‍ തയാറാണെന്ന് ഭൂപേന്ദ്ര ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇതോടെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം വലിയ അഴിച്ചുപണിക്കൊരുങ്ങി. ഭൂപേന്ദ്ര ചൗധരിയും മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മോദിയെ കണ്ടു.

യു.പിയിലെ നേതൃമാറ്റമാണ് പ്രധാനമായും മോദി ഷാ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ട്. അടുത്തദിവസം തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഡല്‍ഹിയിലെത്തും. 2027ലാണ് യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങാനാണ് ആലോചന. തെരഞ്ഞെടുപ്പിന് മുന്നോടിയായി പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള നേതാവിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കും. 
ഇതേസമയം, യോഗി ആദിത്യനാഥിനെ ലക്ഷ്യംവച്ച് ഉപമുഖ്യമന്ത്രി കേശവ് മൗര്യ സമൂഹമാധ്യമത്തിലിട്ട കുറിപ്പിലൂടെ ഭിന്നത മറനീക്കി പുറത്തുവരുകയുംചെയ്തു. സര്‍ക്കാരിനെക്കാള്‍ വലുതാണ് സംഘടന. പ്രവര്‍ത്തകരുടെ വേദന എന്റെയും വേദനയാണ്. സംഘടനയെക്കാള്‍ വലുതല്ല ഒരാളും എന്നായിരുന്നു കേശവ് മൗര്യയുടെ ട്വീറ്റ്. 

കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി നദ്ദയുമായി ഡല്‍ഹിയില്‍ ചൊവ്വാഴ്ച മൗര്യ കൂടിക്കാഴ്ച നടത്തിയിരുന്നു. നദ്ദ യു.പി ബി.ജെ.പി അധ്യക്ഷന്‍ ഭൂപേന്ദര്‍ ചൗധരിയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് യോഗിക്കെതിരായ മൗര്യയുടെ ഒളിയമ്പ്. 2017ല്‍ യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ മൗര്യയായിരുന്നു സംസ്ഥാന ബി.ജെ.പി പ്രസിഡന്റ്.

അതിനിടെ, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ വിശദീകരിക്കുന്ന 40,000പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് യു.പി ബി.ജെ.പി അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി കേന്ദ്ര നേതൃത്വത്തിന് കൈമാറി. റിപ്പോര്‍ട്ടില്‍ യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണുളളത്. ഇന്നലെ കേന്ദ്ര നേതൃത്വത്തെ കണ്ടതിനുശേഷമാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുള്ള യു.പിയില്‍ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ തിരിച്ചടിയാണ് നേരിട്ടത്. ആകെയുള്ള 80ല്‍ 33 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. 2019ല്‍ 62 സീറ്റുകളാണ് പാര്‍ട്ടി നേടിയിരുന്നത്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഉള്‍പ്പെടുന്ന ഇന്‍ഡ്യാ മുന്നണി 43 മണ്ഡലങ്ങളിലും വിജയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി; എല്ലാ തലത്തിലും എതിര്‍ക്കുമെന്നും' സണ്ണി ജോസഫ്

Kerala
  •  17 days ago
No Image

എസ്‌.ഐ.ആര്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി

Kerala
  •  17 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം പവര്‍ ഹൗസ് ഒരു മാസത്തേയ്ക്ക് അടയ്ക്കുന്നു; വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  17 days ago
No Image

സ്റ്റുഡന്റ് നോൾ കാർഡ്: എങ്ങനെ അപേക്ഷിക്കാം, ഏതെല്ലാം രേഖകൾ ആവശ്യമാണ്, എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും, കൂടുതലറിയാം

uae
  •  17 days ago
No Image

'ഒറ്റ തന്തയ്ക്ക് പിറന്നവന്‍ ഒരു ഫ്യൂഡല്‍ പ്രയോഗം, യോഗ്യതയായി അവതരിപ്പിക്കുന്നത് അസംബന്ധം'; സുരേഷ്‌ഗോപിയുടെ പ്രയോഗത്തിനെതിരെ വി.ശിവന്‍കുട്ടി

Kerala
  •  17 days ago
No Image

ടാക്സി സേവനമേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സഊദി; നിയമലംഘകർക്ക് പിഴയും, വാഹനം പിടിച്ചെടുക്കലുമടക്കം കനത്ത ശിക്ഷകൾ

Saudi-arabia
  •  17 days ago
No Image

ആസിഡ് ആക്രമണം വിദ്യാര്‍ഥിനിയുടെ കുടുംബം തയ്യാറാക്കിയ നാടകം, കുറ്റാരോപിതന്റെ ഭാര്യയോടുള്ള പ്രതികാരം; ഡല്‍ഹി ആസിഡ് ആക്രമണക്കേസ് വ്യാജം, പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റില്‍ 

National
  •  17 days ago
No Image

മോന്‍ ത തീവ്രചുഴലിക്കാറ്റായി; ട്രെയിനുകള്‍ റദ്ദാക്കി, വിമാനസര്‍വീസുകളിലും മാറ്റം, അതീവ ജാഗ്രതാ നിര്‍ദ്ദേശം

National
  •  17 days ago
No Image

ദുബൈയിൽ ഡ്രോൺ ഡെലിവറിക്ക് തുടക്കം; ഭക്ഷണം ഇനി പറന്നെത്തും, ആദ്യ റൂട്ട് നാദ് അൽ ഷെബ ഏരിയയിൽ

uae
  •  17 days ago
No Image

'കാലില്‍ ചങ്ങലയിട്ട് 25 മണിക്കൂര്‍ വിമാനയാത്ര, നീര് വന്ന് വീര്‍ത്ത് അനങ്ങാന്‍ പറ്റാത്ത അവസ്ഥ' യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ട 50 ഇന്ത്യക്കാര്‍ പറയുന്നു

International
  •  17 days ago