HOME
DETAILS

പാരീസ് ഒളിമ്പിക്‌സില്‍ അറ്റ്‌ലറ്റുകള്‍ക്ക് ഹിജാബ് നിരോധിച്ച് ഫ്രഞ്ച് സര്‍ക്കാര്‍ 

  
July 22, 2024 | 9:37 AM

French government bans hijab for athletes at Paris Olympics

2024 പാരീസ് ഒളിമ്പിക്‌സ് ജൂലൈ 26 ന് ആരംഭിക്കാനിരിക്കെ ഫ്രഞ്ച് ഒളിമ്പിക് ടീമിലെ അത്‌ലറ്റുകള്‍ക്ക് ഹിജാബ് നിരോധിച്ചിരിക്കുകയാണ് ഫ്രഞ്ച് സര്‍ക്കാര്‍. ഞായറാഴ്ച ഫ്രാന്‍സിലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ഫ്രഞ്ച് കായിക മന്ത്രി അമേലി ഔഡിയ കാസ്റ്റെറ ഫ്രഞ്ച് ടീമിലെ തങ്ങളുടെ പ്രതിനിധികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. കായികരംഗത്ത് കര്‍ശനമനായ മതേതരത്വ ഭരണമാണ് പ്രകടിപ്പിക്കുന്നതെന്നും ഹിജാബ് നിരോധനം ഏതെങ്കിലും മതത്തിന്റെ നിരോധനമല്ലെന്നും സമ്പൂര്‍ണ്ണ നിഷ്പക്ഷതയാണുദ്ദേശിക്കുന്നതെന്നും കാസ്റ്റെറ വ്യക്തമാക്കി. മതേതരത്വമാണ് ലക്ഷ്യമെന്ന് കാസ്‌റ്റെറ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഫ്രഞ്ച് സര്‍ക്കാര്‍ വിദ്യാലയങ്ങളിലും, പൊതു ജീവിതതത്തിലും, ഇപ്പോള്‍ കായിക രംഗത്തും  നടത്തുന്ന കടന്നുകയറ്റങ്ങള്‍ തീര്‍ത്തും ഇസ്ലാമിക വിരുദ്ധമാണെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നു.

ഫ്രാന്‍സില്‍ മുസ്ലിം വിദാര്‍ഥികള്‍ അബായ ധരിക്കുന്നതും നിരോധിച്ചിരുന്നു. ഫ്രാന്‍സിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലെല്ലാം മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദയോ, ഹിജാബോ ധരിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാര്‍ മതചിഹ്നങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്നു. ഇത്തരത്തിലുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ മതേതര വ്യാഖ്യാനത്തിന്  മുസ്ലിം സ്ത്രീകളെ നിര്‍ബന്ധിതരാക്കുക എന്നതാണ് ഇത്തരം നിരോധനങ്ങളുടെ കാരണം. ഈ നിയമങ്ങള്‍ എല്ലാ മതക്കാര്‍ക്കും ബാധകമാണെങ്കിലും, കര്‍ശനമായ ഈ നയങ്ങള്‍ ഹിജാബോ, അബായയോ ധരിക്കുന്ന മുസ്ലിം സ്ത്രീകളെയാണ് കൂടുതല്‍ ബാധിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ എന്തിന് 
 
2024 പാരീസ് ഒളിമ്പിക്‌സിലെ ഹിജാബ് നിരോധനം സ്വീകാര്യമല്ലാത്തതും തീര്‍ത്തും വിവേചനപരവുമാണെന്ന് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഈ  വിവേചനത്തിനെതിരെ പ്രതികരിച്ച് ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാന്‍ വരെയാകുന്നു സമൂഹ മാധ്യമങ്ങളിലെ ആഹ്വാനങ്ങള്‍. ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച് ഒരു വ്യക്തി സമൂഹ മാധ്യമത്തില്‍ എഴുതിയതിങ്ങനെയാണ് സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കാത്ത,കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്ക് വില നല്‍കാത്ത രാജ്യങ്ങളെ ബഹിഷ്‌കരിക്കുകയാണ് വേണ്ടത്. 

ഫ്രാന്‍സിലെ ഇസ്ലാമോഫോബിക്‌  പ്രവണതകള്‍ 


ഹിജാബിന്റെയും, മുസ്ലിം സ്ത്രീകളുടെ വസ്ത്രങ്ങളുടെയും തീവ്ര പരിശോധനയും നിയന്ത്രണവും യൂറോപ്പിലെ ഇസ്ലാമോഫോബിയയുടെ സാധാരണ വല്‍ക്കരണത്തെയാണ് കാണിക്കുന്നതെന്ന് ആക്ടിവിസ്റ്റുകളും, മനുഷ്യവകാശ പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു.

പ്രമുഖ ഫ്രഞ്ച് ചിന്തകന്‍ ഫ്രാന്‍കോയിസ് ബര്‍ഗര്‍ട്ട് വിശ്വസിക്കുന്നതു പ്രകാരം ഫ്രാന്‍സില്‍ ഇസ്ലാമിനോടുള്ള എതിര്‍പ്പിന് പ്രധാന കാരണം, കോളനിവല്‍ക്കരിക്കപ്പെട്ടവരുടെ മക്കള്‍ ശബ്ദമുയര്‍ത്തുകയും അവരുടെ അവകാശങ്ങള്‍ ചോദിക്കുകയും ചെയ്യുന്നുവെന്ന വസ്തുത അംഗീകരിക്കാന്‍ ഭരണാധികാരികള്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്.

ഫ്രാൻസിൽ മുസ്ലിം സ്ത്രീകളെ നീണ്ടതും എളിമയുള്ളതുമായ വസ്ത്രങ്ങൾ ധരിച്ചതിന് സ്കൂളുകളിൽ നിന്നും പുറത്താക്കി. ഫ്രാൻസിലെയും ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ ഇത് വ്യക്തമായ ഇരട്ടത്താപ്പാണെന്നും മുസ്ലിങ്ങളോട് വിവേചനം കാണിക്കാനായി മാത്രമാണ് ഇത്തരം നയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും തുറന്നുകാട്ടുന്നു.

2019-ൽ, പ്രമുഖ ഫ്രഞ്ച് സ്‌പോർട്‌സ് കമ്പനിയായ ഡെക്കാത്‌ലോൺ, റണ്ണേഴ്‌സ് സ്യൂട്ടും ശിരോവസ്ത്രവും ഉൾപ്പെടുന്ന മുസ്ലീം സ്ത്രീകൾക്കായി തയ്യാറാക്കിയ കായിക വസ്ത്രങ്ങൾ അവതരിപ്പിക്കുന്നത് നിർത്തലാക്കാൻ രാഷ്ട്രീയക്കാരും ഫ്രഞ്ച് സർക്കാരിലെ ഉന്നത വ്യക്തികളും സമ്മർദ്ദം ചെലുത്തി, ഇത് കടുത്ത വിമർശനങ്ങൾക്ക് വഴി തെളിയിച്ചു. ഒരു സ്പോർട്സ് ഉൽപന്നത്തെ വരെ എതിർക്കുന്ന തരത്തിലേക്ക് ഫ്രാൻസിലെ ഇസ്ലാമോഫോബിയ വളർന്നുവന്നിരിക്കുന്നു എന്നത് ഇതിലൂടെ മനസ്സിലാക്കാം.

 

 

 

 

  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻഭർത്താവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; യുവതിക്കെതിരെ സൈബർ നിയമപ്രകാരം കേസ്

uae
  •  15 days ago
No Image

അവധിക്കാലത്ത് ക്ലാസുകൾ നടത്താൻ അനുവദിക്കില്ല: വി ശിവൻകുട്ടി

Kerala
  •  15 days ago
No Image

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

Kerala
  •  15 days ago
No Image

കഴിഞ്ഞ ലോകകപ്പിൽ ഉണ്ടായിരുന്ന അവനെയും ടീമിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല: അഗാർക്കർ

Cricket
  •  15 days ago
No Image

199 പൊലിസുകാർ, ആയിരക്കണക്കിന് മദ്യപാനികൾ; സുരക്ഷ എങ്ങനെ ഉറപ്പാക്കും? ബോംബെ ഹൈക്കോടതി

National
  •  15 days ago
No Image

ഔദ്യോഗിക യാത്രകൾ ഇനി എളുപ്പമാകും; വിസ ഇളവ് കരാറിൽ ഒപ്പുവച്ച്‌ ഇന്ത്യയും സൗദിയും

latest
  •  15 days ago
No Image

ഇതിഹാസങ്ങൾക്ക് മുകളിൽ സഞ്ജു; ചരിത്രനേട്ടത്തിൽ വീണ്ടും തിളങ്ങി മലയാളി താരം

Cricket
  •  15 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  15 days ago
No Image

അബൂദബി - അൽ ദഫ്ര റോഡിൽ ​ഗതാ​ഗത നിയന്ത്രണം; രണ്ട് ലെയ്നുകൾ അടച്ചിടും; നിയന്ത്രണം 20 ദിവസം

uae
  •  15 days ago
No Image

ആശുപത്രി അധികൃതർ ആംബുലൻസ് സൗകര്യം നൽകിയില്ല; മൃതദേഹം ഒടുവിൽ 20 രൂപയുടെ ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കി പിതാവ് ബസ്സിൽ കൊണ്ടുപോയി; ജാർഖണ്ഡ് ആരോഗ്യവകുപ്പിന് നാണക്കേട്‌

National
  •  15 days ago