HOME
DETAILS

ആദര്‍ശ സംരക്ഷണം സമസ്തയുടെ മുഖ്യ അജണ്ട : കോഴിക്കോട് ഖാസി

  
Web Desk
July 22, 2024 | 12:45 PM

SKSSF Leadership Camp 'Wave 24

കോഴിക്കോട് : കേരളീയ മുസ്‌ലിം സമൂഹം അനുഭവിക്കുന്ന അന്തസിനും അഭിമാനത്തിനും കാരണം പാരമ്പര്യമായി ലഭിച്ച സത്യസന്ധമായ ആദര്‍ശമാണെന്നും ഈ ആദര്‍ശത്തെ സംരക്ഷിക്കുക എന്നതാണ് സമസ്ത ഏറ്റെടുത്ത ഏറ്റവും വലിയ ദൗത്യമെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രസ്താവിച്ചു.  എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  വേവ് '24 എന്ന പേരില്‍ സംഘടിപ്പിച്ച നേതൃശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ വിവിധ ജില്ലാ, മേഖലാ  പ്രസിഡണ്ട്, സെക്രട്ടറിമാര്‍, ഇസ്സത്ത് ടീന്‍സ് ഹബ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ പങ്കെടുത്ത ക്യാമ്പ് യു.എ.ഇ സുന്നി കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് പൂക്കോയ തങ്ങള്‍ ബാഅലവി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ് കെ എസ് എസ് എഫ്  വിദ്യാഭ്യാസ ധാര്‍മിക മുന്നേറ്റ പാതയില്‍ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ അതുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ്
പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. 

ചടങ്ങില്‍ എസ്.കെ.എസ്.ബി.വി സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പാണക്കാട് സയ്യിദ് മിയാസലി ശിഹാബ് ഞങ്ങള്‍, ജനറല്‍ സെക്രട്ടറി ഹര്‍ഷാദ് കുറ്റിക്കടവ്, ട്രഷറര്‍ സയ്യിദ് അലി ഉനൈസ്  ജമലുല്ലൈലി തങ്ങള്‍ എന്നിവരെ  ആദരിച്ചു. സഹചാരി ഫണ്ട് ശേഖരണത്തില്‍  1, 2, 3 സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ജില്ല മേഖല, ക്ലസ്റ്റര്‍, ശാഖ  കമ്മിറ്റികള്‍ക്കുള്ള പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ് വിതരണവും തങ്ങള്‍ നിര്‍വഹിച്ചു. 

മലപ്പുറം ഈസ്റ്റ്, കോഴിക്കോട് ,മലപ്പുറം വെസ്റ്റ് ജില്ലകളും മക്കരപ്പറമ്പ്, പെരിന്തല്‍മണ്ണ, ആയഞ്ചേരി മേഖലകളും മേല്‍മുറി, കുറുവ, ചെമ്മാട് ക്ലസ്റ്ററുകളും കാക്കുനി, ആലത്തൂര്‍പടി, ഏലംകുളം ശാഖകളുമാണ് അവാര്‍ഡിന് അര്‍ഹരായവര്‍. ഉദ്ഘാടന ചടങ്ങില്‍ അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ സ്വാഗതവും, അനീസ് ഫൈസി മാവണ്ടിയൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന നമ്മുടെ കര്‍മ്മരംഗം സെഷന് സത്താര്‍ പന്തല്ലൂര്‍, ഒ പി അശ്‌റഫ് കുറ്റിക്കടവ് എന്നിവര്‍ നേതൃത്വം നല്‍കി. 'ഇസ്സത്തോടെ മുന്നേറാം ' സെഷന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.

ഇസ്സത്ത് ടീന്‍സ് ഹബ് വിഷന്‍ & മിഷന്‍ അഷ്‌റഫ് മലയില്‍ അവതരിപ്പിച്ചു. ബശീര്‍ അസ്അദി നമ്പ്രം ആമുഖവും അലി അക്ബര്‍ മുക്കം നന്ദിയും പറഞ്ഞു. മതത്തിന്റെ മധുരം സെഷനില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി വിഷയാവതരണം നടത്തി. ശമീര്‍ ഫൈസി ഒടമല ആമുഖവും ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം നന്ദിയും പറഞ്ഞു. ' പ്രാതിനിധ്യാവകാശം നേടേണ്ട വഴി ' എന്ന ശീര്‍ഷകത്തില്‍ നടന്ന ചര്‍ച്ച യുഎഇ നാഷണല്‍ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുബശിര്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷനായി. മുന്‍ ന്യൂനപക്ഷക്ഷേമ ഡയറക്ടര്‍ ഡോ. എ ബി മൊയ്തീന്‍കുട്ടി വിഷയാവതരണം നടത്തി.

കാമില്‍ ചോലമാട്, ഡോ. ഖയ്യൂം കടമ്പോട്, ജിയാദ് എറണാകുളം സംസാരിച്ചു. വിവിധ സെഷനുകളില്‍ മൊയ്തീന്‍ കുട്ടി യമാനി, ശാഫി മാസ്റ്റര്‍ ആട്ടീരി, ഫാറൂഖ് ഫൈസി മണിമൂളി, സുറൂര്‍ പാപ്പിനിശ്ശേരി,യൂനുസ് ഫൈസി വെട്ടുപാറ,റാശിദ് കാക്കുനി,നൗശാദ് ചെട്ടിപ്പടി,റിയാസ് ഫൈസി പാപ്ലശ്ശേരി, റശീദ് കമാലി മോളൂര്‍, ശബീര്‍ ഫൈസി ലക്ഷദ്വീപ്, സുലൈമാന്‍ ഉഗ്രപുരം, ത്വാഹ യമാനി സംബന്ധിച്ചു. അലി മാസ്റ്റര്‍ വാണിമേല്‍ സ്വാഗതവും നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ നന്ദിയും പറഞ്ഞു.

SKSSF Leadership Camp 'Wave 24 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തു; ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി

Kerala
  •  3 hours ago
No Image

അനീഷ് ജോർജിന്റെ ആത്മഹത്യ; തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്ന് കളക്ടറുടെ വിശദീകരണം

Kerala
  •  4 hours ago
No Image

ഒരാഴ്ചക്കുള്ളിൽ 15,000-ത്തോളം വിദേശികളെ നാടുകടത്തി സഊദി; 22,000-ത്തിലധികം പേർ അറസ്റ്റിൽ

Saudi-arabia
  •  4 hours ago
No Image

അമിത ശബ്ദം ഉണ്ടാക്കുന്ന ഡ്രൈവ്ര‍മാരെ പൂട്ടാൻ ദുബൈ പൊലിസ്; നിയമലംഘകർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റും

uae
  •  4 hours ago
No Image

റൊണാൾഡോയില്ലാതെ പോർച്ചുഗലിന്റെ ഗോൾ മഴ; രാജകീയമായി പറങ്കിപ്പട ലോകകപ്പിലേക്ക്

Football
  •  5 hours ago
No Image

ആര്‍ഷോക്കെതിരെ പരാതി നല്‍കിയ നിമിഷയെ സ്ഥാനാര്‍ഥിയാക്കി സിപിഐ; പറവൂര്‍ ബ്ലോക്കില്‍ മത്സരിക്കും

Kerala
  •  5 hours ago
No Image

'ഗംഗയും യമുനയും പോരാഞ്ഞതുപോലെ': തേംസ് നദിയിൽ കാൽ കഴുകിയ ഇന്ത്യക്കാരൻ്റെ വീഡിയോ വൈറൽ; വിവാദം

International
  •  5 hours ago
No Image

രാജസ്ഥാനെ നയിക്കാൻ സൂപ്പർതാരം; സഞ്ജുവിന്റെ പകരക്കാരൻ അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  5 hours ago
No Image

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ; തമിഴ്‌നാട്ടിലല്ല, ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്...

Travel-blogs
  •  6 hours ago
No Image

ബിഹാറില്‍ മുന്നണി ചര്‍ച്ചകള്‍ സജീവം; ബിജെപിക്ക് 15 മന്ത്രിമാര്‍; സത്യപ്രതിജ്ഞ ഉടനെയെന്നും റിപ്പോര്‍ട്ട്

National
  •  6 hours ago