HOME
DETAILS

ഒമാനിൽ ഏതാനും കറൻസി നോട്ടുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ്

  
Ajay
July 22 2024 | 17:07 PM

Notice regarding withdrawal of certain currency notes in Oman

മസ്കത്ത്: ഒമാനിൽ നിലനിന്നിരുന്ന ഏതാനും കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പിൻവലിക്കുന്ന ഈ കറൻസി നോട്ടുകൾ 2024 ഡിസംബർ 31-ന് അസാധുവാകുമെന്നും, അതിനാൽ ഇത്തരം കറൻസി നോട്ടുകൾ ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കുന്നതിനായി ഇനി അഞ്ച് മാസങ്ങൾ മാത്രമാണുള്ളതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി. ഈ കാലയളവ് അവസാനിക്കുന്നതിന് മുൻപായി ഇത്തരം കറൻസി നോട്ടുകൾ ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു.

ഒമാനിലെ ഏതാനും കറൻസി നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായും, 2024 ജനുവരി മുതൽ പരമാവധി 360 ദിവസങ്ങൾക്കുള്ളിൽ ഇവ പ്രചാരത്തിൽ നിന്ന് പിൻവലിക്കുമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നേരത്തെ അറിയിച്ചിരുന്നു. ഇത്തരം നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള അവസാന തീയതി 2024 ഡിസംബർ 31 ആയിരിക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചിട്ടുണ്ട്.

ഒമാൻ കറൻസിയുടെ ആറാമത് പതിപ്പിന് മുൻപുള്ള എല്ലാ ബാങ്ക് നോട്ടുകളും ഈ തീരുമാനത്തിന്റെ ഭാഗമായി അസാധുവാകുന്നതാണ്. പിൻവലിക്കുന്ന നോട്ടുകൾ മാറ്റിയെടുക്കുന്നതിനായി പൊതുജനങ്ങൾക്ക് റൂവി, സൊഹാർ, സലാല എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ശാഖകളിലൂടെ സാധിക്കുന്നതാണ്.

ഇതിന് പുറമെ ഒമാനിൽ പ്രവർത്തിക്കുന്ന ബാങ്കുകളിൽ നിന്നും ഇത്തരം നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കും. പിൻവലിക്കുന്ന നോട്ടുകൾ ഉപയോഗിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള കാലയളവ് അവസാനിക്കുന്ന തീയതി വരെ (2024 ഡിസംബർ 31 വരെ) ഒമാനിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ, ചില്ലറവ്യാപാരശാലകൾ തുടങ്ങിയവർ ഈ നോട്ടുകൾ പൊതുജനങ്ങളിൽ നിന്ന്, അവ പണമിടപാടുകൾക്കായി നൽകുന്ന അവസരത്തിൽ സ്വീകരിക്കണമെന്നും, മാറ്റിനൽകണമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  5 days ago
No Image

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  5 days ago
No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  5 days ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  5 days ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  5 days ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  5 days ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  5 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  5 days ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  5 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  5 days ago