HOME
DETAILS

അർജുനെത്തേടി തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്; ഇന്ന് പുഴ കേന്ദ്രീകരിക്കാൻ സൈന്യം, കൂടുതൽ ഉപകരണങ്ങൾ എത്തിക്കും

  
Web Desk
July 23 2024 | 01:07 AM

rescue operation for arjun at shiroor karantaka landslide 8th day

കോഴിക്കോട്/അങ്കോള: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടുദിവസം. കുന്നോളം പ്രതീക്ഷകളുമായി ഷിരൂരിലെ ദേശീയപാതയിലെ ഏഴാം ദിവസത്തെ തിരച്ചിലിനൊടുവിൽ അർജുനും ട്രക്കും കരയിലില്ലെന്ന നിഗമനത്തിൽ സൈന്യം. അതിനാൽ കൂടുതൽ റഡാർ ഉപകരണങ്ങൾ എത്തിച്ചായിരിക്കും ഇന്ന് അർജുനായുള്ള തെരച്ചിൽ തുടരുക. കരയിലില്ലെന്ന് കണ്ടെത്തിയതിനാൽ ഇന്ന് പുഴ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുക. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണിൽ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളിക്കളകളയാനാകില്ലെന്ന് സൈന്യം വ്യക്തമാക്കി. 

ലോറി റോഡിലുണ്ടാകാനുള്ള സാധ്യതയില്ലെന്ന് കർണാടക സർക്കാർ ഞായറാഴ്ച വ്യക്തമാക്കിയെങ്കിലും സംശയ സാധ്യത ഒഴിവാക്കാനായി ട്രക്ക് നിർത്തിയിട്ടിരുന്ന ഭാഗത്ത് സൈന്യം ഇന്നലെയും പരിശോധന നടത്തി. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രണ്ടിടത്തായി സിഗ്നൽ ലഭിച്ചത് പ്രതീക്ഷ ഉയർത്തിയെങ്കിലും വൈകിട്ടോടെ ട്രക്ക് റോഡിലില്ലെന്ന് സൈന്യവും ഉറപ്പിച്ചു. ട്രക്ക് കരയിലില്ലെന്ന് കലക്ടർ ലക്ഷ്മി പ്രിയയും വ്യക്തമാക്കി. കരയിലെ തിരിച്ചിൽ സൈന്യവും അവസാനിപ്പിച്ചതായാണ് സൂചന. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

അതേസമയം ഗംഗാവലി പുഴയിൽ അടഞ്ഞു കൂടിയ മൺതിട്ടയ്ക്കുള്ളിൽ നിന്ന് സിഗ്നൽ ലഭിച്ചതായി വിവരമുണ്ട്. കരയിൽനിന്ന് 40 മീറ്റർ അകലെയായാണ് സിഗ്നൽ ലഭിച്ചത്. ഒഴുകിയെത്തിയ കൂറ്റൻപാറക്കല്ലുകൾക്കും മണ്ണിനുമടിയിൽ ട്രക്ക് മൂടപ്പെട്ടിരിക്കാമെന്നാണ് നാവികസേനയും കരുതുന്നത്. കനത്ത ഒഴുക്കാണ് പുഴയിൽ. നാവികസേന ഇന്ന് സിഗ്നൽ കിട്ടിയ സ്ഥലത്ത് വിശദമായ തിരച്ചിൽ നടത്തും. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120, ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്ത് തിരച്ചിൽ നടത്തുക. നാവിക സേനയുടെ സ്‌കൂബ ടീം ഉൾപ്പെടെ സംഘം ഇന്നലെ ഗംഗാവലിയിൽ പരിശോധന ആരംഭിച്ചിരുന്നു.

അതിനിടെ ദുരന്ത സ്ഥലത്തെ ഐ.എസ്.ആർ.ഒ ഉപഗ്രഹ ചിത്രങ്ങൾ ജില്ലാഭരണകൂടത്തിന് ലഭിച്ചു. ഈ ചിത്രങ്ങൾ അടിസ്ഥാനമാക്കിയും സൈന്യം പരിശോധന തുടരും. അർജുനുൾപ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. സൈന്യത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. റെഡ് അലർട്ടായിരുന്നെങ്കിലും മലയാളികൾ ഉൾപ്പെടെ രക്ഷാപ്രവർത്തകർ പങ്കാളികളായി. കൂടുതൽ ഉപകരണങ്ങൾ എത്തിച്ചാണ് നാവികസേനയും കരസേനയും പരിശോധന നടത്തിയത്. ട്രക്ക് മണ്ണിടിച്ചിലുണ്ടായ മേഖല കടന്നുപോയിട്ടില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് കർണാടക പൊലിസ് സ്ഥിരീകരിച്ചു. 

ഷിരൂരിലെ ദുരന്തമേഖലയിൽ എത്തുന്നതിനു തൊട്ടുമുമ്പുള്ള കാമറയിൽ ട്രക്കിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ അപകടമേഖല കഴിഞ്ഞുള്ള കാമറ പരിശോധിച്ചപ്പോൾ ട്രക്ക് കടന്നുപോയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് അധികൃതർ അറിയിച്ചു. 
അതിനിടെ തിരച്ചിലിനായി ഷിരൂരിലെത്തിയ മലയാളി രക്ഷാപ്രവർത്തകരോട് തിരിച്ചുപോകാൻ കർണാടക പൊലിസ് ആവശ്യപ്പെട്ടു. രഞ്ജിത്ത് ഇസ്രായിൽ അടക്കമുള്ളവരോടാണ് തിരികെ പോകാൻ ആവശ്യപ്പെട്ടത്. സൈന്യം മാത്രം അപകടസ്ഥലത്ത് മതിയെന്നാണ് പൊലിസിന്റെ നിലപാട്.

അർജുൻ ഓടിച്ച ട്രക്ക് നിർത്തിയിടത്തുനിന്ന് നീങ്ങിപ്പോകാനുള്ള സാധ്യതയില്ലെന്നാണ് ഉടമ മനാഫ് പറയുന്നത്. നദിയിൽ ട്രക്ക് അകപ്പെട്ടെങ്കിൽ അതിലുണ്ടായിരുന്ന നാനൂറിലധികം തടിക്കഷണങ്ങൾ ഒഴുകുമായിരുന്നു. 40 ടൺ ഭാരമുള്ള തടികഷണങ്ങൾ കയറുകൊണ്ടാണ് കെട്ടിയത്. മണ്ണിടിച്ചിലിൽ ട്രക്ക് ഒഴുകി പോയിരുന്നെങ്കിൽ ഒന്നിൽകൂടുതൽ തവണ മറിയാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ തടികഷണങ്ങളുടെ കെട്ടഴിഞ്ഞ് വീഴുമായിരുന്നുവെന്നും മനാഫ് പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago