HOME
DETAILS

ബൈക്ക് ഉടമകളുടെ ശ്രദ്ധയ്ക്ക്: പിന്നിലിരിക്കുന്നവരോട് സംസാരിക്കരുത്, പിഴ ഈടാക്കാൻ എംവിഡി

  
Web Desk
July 23, 2024 | 4:23 PM

Attention bike owners: Don't talk to the person behind, MVD to charge fine

ബൈക്കിനുപിന്നില്‍ ഹെല്‍മറ്റ് വച്ച ആളിനെ കയറ്റാം. പക്ഷേ അയാളോട് ഒരുകാരണവശാലും സംസാരിക്കരുത്.സംസാരിച്ചാല്‍ ബൈക്കുടമ പിഴയോടുക്കേണ്ടി വരും. ഇരുചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തില്‍ പിന്നില്‍ ഇരിക്കുന്നയാള്‍ സംസാരിച്ചാല്‍ പിഴ ഉള്‍പ്പടെയുള്ള നടപടിക്ക് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം.

ബൈക്ക് ഡ്രൈവ് ചെയ്യുന്നയാളും പിന്നിലിരിക്കുന്ന ആളും ഹെല്‍മറ്റ് ധരിച്ച്‌ സംസാരിത്തിലേർപ്പെടുന്നത് ബൈക്ക് ഡ്രൈവ് ചെയ്യുന്നയാളുടെ ശ്രദ്ധമാറ്റുകയും അത് അപകടത്തിന് കാരണമായേക്കുമെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് പുതിയ നിർദ്ദേശം.ഈ രീതിയിൽ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കാമെന്ന് എല്ലാ ആർടിഒമാർക്കും അയച്ച സർക്കുലറില്‍ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ കെ മനോജ് കുമാർ നിർദ്ദേശം നൽകി. എന്നാല്‍ ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് അറിയാതെ കുഴയുകയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥർ.

വാഹനങ്ങളില്‍ ചട്ടവിരുദ്ധമായി സർക്കാർ മുദ്രകളും ബോർഡുകളും ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. വാഹനങ്ങളിലെ ഹോണ്‍ നാട്ടുകാരുടെ ചെവിയില്‍ അടിക്കാനുള്ളതല്ല. നാലു ഹോണുകള്‍ വരെ ഘടിപ്പിച്ച വാഹനങ്ങളുണ്ട്. നിയമം ലംഘിക്കുന്ന വാഹനങ്ങളെ നിരത്തിലിറങ്ങാൻ അനുവദിക്കരുതെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും ഉള്‍പ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

കസ്റ്റംസ്, സെൻട്രല്‍ എക്‌സൈസ്, ആദായനികുതി ഉദ്യോഗസ്ഥരടക്കം നിയമവിരുദ്ധമായി സർക്കാർ മുദ്രകളും ബോർഡുകളും വാഹനങ്ങളില്‍ സ്ഥാപിക്കുന്നുണ്ട്. എറണാകുളത്ത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരാണെങ്കില്‍ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സെക്രട്ടറിമാരാണ് നിയമലംഘനം നടത്തുന്നത്.

എമർജൻസി വാഹനങ്ങളായാലും അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ടതാണ് ഫ്‌ളാഷ് ലൈറ്റ്. ശബരിമലയടക്കമുള്ള തിരക്കേറിയ സ്ഥലങ്ങളിലും ഇതെല്ലാം സങ്കീർണതകള്‍ സൃഷ്ടിക്കുന്നു. ഇതിന് സ്ഥിരമായ പരിഹാരം ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

"Attention Bike Owners: New MVD Rule Imposes Fines for Talking to Passengers"

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയുടെ പുതിയ ഗ്രാന്റ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ

Saudi-arabia
  •  24 days ago
No Image

ജമ്മു കശ്മീരിൽ റോഹിങ്ക്യൻ മുസ്‌ലിം അഭയാർഥികൾക്ക് നേരെ കടുത്ത നടപടി; ക്യാമ്പുകളിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാൻ ഉത്തരവ്

National
  •  24 days ago
No Image

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

Kerala
  •  24 days ago
No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  24 days ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  24 days ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  24 days ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  24 days ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  24 days ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  24 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  24 days ago