കാല്‍മുട്ട് ശസ്ത്രക്രിയക്ക് മുമ്പ് എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത്
എവിടെയാണ് നമ്മുടെ കാല്‍മുട്ട് ശരിക്കുമുള്ളത്. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധി ആണ് കാല്‍മുട്ട്. കൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു. എങ്ങനെയാണ് കാല്‍മുട്ട് ശസ്ത്രക്രിയ ചെയ്യുന്നത് എന്ന സംശയം പൊതുവെ രോഗികള്‍ക്കുണ്ടാവാറുണ്ട്.
എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്തി എന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇതുള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോഴൊന്നും സന്ധിയില്‍ വേദന ഉണ്ടാവാത്തത്.
തേയ്മാനം മൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോള്‍ കാല്‍മുട്ടില്‍ വേദനയും അനുഭവപ്പെടുന്നു. പ്രായാനുപാതികമായി ഉണ്ടാകുന്ന മാറ്റങ്ങളും അമിത വണ്ണവും പേശികളുടെ ബലക്കുറവും മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് ഇതിന്റെ സാധാരണയുള്ള കാരണം. കൂടാതെ രക്തസംബന്ധമായ ആര്‍ത്രൈറ്റിസ്, അണുബാധ, പരുക്കുകള്‍ പറ്റുക എന്നിവയും തേയ്മാനത്തിന് കാരണമാണ്.
കാലിന് വേദന മാത്രമല്ല ഉണ്ടാവുക. ഇത് കാല് വളയുന്നതിനും ഈ തേയ്മാനം കാരണമാകുന്നു. ഏതെങ്കിലും ഒരു ഭാഗത്തുള്ള തരുണാസ്തി കൂടുതലായി തേഞ്ഞുപോവുന്നതാണ് വളവിന്റെ കാരണം. വേദന അകറ്റുകയും വളവ് നിവര്‍ത്തുകയുമാണ് കാല്‍മുട്ട് ശസ്ത്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്.
എല്ലുകളുടെ അഗ്രഭാഗം അവശേഷിക്കുന്ന തരുണാസ്തിയോടുകൂടി മുറിച്ചു മാറ്റുകയും പകരം ലോഹ നിര്‍മ്മിതമായ ഇന്‍പ്ലാന്റുകള്‍ ബോണ്‍ സിമന്റ് ഉപയോഗിച്ച് ഘടിപ്പിക്കുകയും ചെയ്യുന്നു. ചലനം സുഗമമാക്കാന്‍ മിനുസമേറിയതും എന്നാല്‍ കട്ടി കൂടിയതുമായ പോളി എത്തീലീന്‍ പ്ലാസ്റ്റിക് ഘടിപ്പിക്കുന്നു.
പേശികളുടെയും ലിഗമെന്റുകളുടെയും മുറുക്കം അയച്ചു വിടാനുള്ള കാര്യങ്ങളും അതോടൊപ്പം ചെയ്യുന്നു. വളവു നിവര്‍ത്താന്‍ വേണ്ട ആനുപാതിക അളവിലായിരിക്കും ഇത് ചെയ്യുക. അടുത്ത ദിവസം തന്നെ രോഗിക്ക് കാല്‍ ഊന്നി നടക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."