ചീമേനിയില്‍ 440 കെ.വി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കാഞ്ഞങ്ങാട്: ചീമേനിയില്‍ 440 കെ.വി വൈദ്യുതി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കാഞ്ഞങ്ങാട് ടൗണ്‍ 33 കെ.വി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലയിലെ വൈദ്യുതി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കും. അഞ്ചു വര്‍ഷം കൊണ്ട് മറ്റു ജില്ലകളിലേതുപോലെ ഊര്‍ജ മേഖലയില്‍ കാസര്‍കോടിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
440 കെ.വി സബ്‌സ്റ്റേഷന് 2050 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വയനാട്ടില്‍ നിന്നും കര്‍ണാടകില്‍ നിന്നും ഇവിടേയ്ക്ക് വൈദ്യുതി ലൈന്‍ വലിക്കണം. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ കിഫ്ബിയില്‍ ഇതിനായി പണം നീക്കിവച്ചിട്ടുണ്ട്. ജില്ലയില്‍ പ്രവൃത്തികള്‍ വൈകുന്നതിന് കാരണം പദ്ധതി നടത്തിപ്പിലെ കാര്യക്ഷമതയില്ലായ്മയാണ്. ഇത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. റവന്യൂ മന്ത്രിയുടെ നിര്‍ദേശം പരിഗണിച്ച് ജില്ലയ്ക്ക് ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി മേഖലയില്‍ ഉദ്യോഗസ്ഥരുടെ അഭാവം വികസനത്തിന് തടസമാകുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന തസ്തികകളില്‍കൂടി ജില്ലാതലത്തില്‍ നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് വൈദ്യുതി ഭവനും കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവനും നിര്‍മിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കുറ്റിക്കോല്‍ സെക്ഷനില്‍ പ്രവര്‍ത്തിക്കിടെ മരിച്ച കരാര്‍ തൊഴിലാളി രാജീവന്റെ രക്ഷിതാക്കള്‍ക്ക് 8,41,000 രൂപയുടെ നഷ്ടപരിഹാരം മന്ത്രി വിതരണം ചയ്തു. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനീയര്‍ പി. കുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് ഡയരക്ടര്‍ ഡോ. വി. ശിവദാസന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് സേഫ്റ്റി ഡയരക്ടര്‍ എന്‍. വേണുഗോപാല്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ.് ജോര്‍ജ്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."