ജാര്‍ഖണ്ഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം, 18 ബോഗികള്‍ പാളം തെറ്റി, രണ്ട് മരണം
ജാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടത്തില്‍ രണ്ട് മരണം. കൊല്‍ക്കത്തയിലെ ഹൗറയില്‍ നിന്ന് മുംബൈയിലേക്ക് പോയ ഹൗറ-സി.എസ.്എം.ടി എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ രണ്ട് പേര് മരിച്ചതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവര്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 3.45 ഓടെ ജാര്‍ഖണ്ഡിലെ ചക്രധര്പുറിലെ ബാറ ബംബു ഗ്രാമത്തിലാണ് അപകടം സംഭവിച്ചത്.
ഹൗറ-മുംബൈ ട്രെയിനിന്റെ 22 ബോഗികളില്‍ 18 എണ്ണവും പാളം തെറ്റി, ഇതില്‍ 16ഉം പാസഞ്ചര്‍ കോച്ചുകളായിരുന്നു. ഒരെണ്ണം പാന്‍ട്രി കാറും, മറ്റൊരെണ്ണം പവര്‍ കാറുമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെത്തുടര്‍ന്ന് ഈ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ പൂര്‍ണ്ണമായും രണ്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. അപകടത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ദൂഃഖം രേഖപ്പെടുത്തി. അതേ സമയം കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കാനും അവര്‍ മറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."