HOME
DETAILS

'ചേച്ചിയേയും മക്കളേയും കിട്ടാതെ ഞാൻ എങ്ങനെ തിരിച്ചു പോവും' നെഞ്ച് പിടഞ്ഞ് അനിയത്തി ചോദിക്കുന്നു

  
Web Desk
August 01, 2024 | 5:21 AM

wayanad landslide story news123

മുണ്ടക്കൈ: ഇനിയും ഞാൻ അവരെ എവിടെ പോയി തേടും ദൈവമേ..എന്റെ ചേച്ചിയും ഭർത്താവും ഇരട്ട മക്കളും...അവർ ജീവനോടെ ഉണ്ടോ എവിടെയാണ് ഉള്ളത്..ഒന്നും അറിയുന്നില്ല' നെഞ്ചുലഞ്ഞ് സഹോദരി പറയുമ്പോൾ കേട്ടു നിൽക്കുന്നവരും വിങ്ങുകയാണ്. മൂന്നു ദിവസമായി ഈ ചെളിപ്പരപ്പിലേക്ക് കണ്ണ് നട്ടിരിക്കുകയാണവർ. മഴയും കോടയും വകവെക്കാതെ ആശുപത്രികളും, മോർച്ചറികളും, ക്യാമ്പുകളും കയറിയിറങ്ങുകയാണ് അവരും കൂട്ടിന് വന്ന സ്ത്രീകളും. 

ഓരോയിടത്തു നിന്നും നിരാശയോടെ തളർന്നിറങ്ങി അടുത്ത ഇടത്തേക്ക്. 
ഉരുൾപൊട്ടിയ പുഞ്ചിരിമട്ടത്ത് താമസിച്ചിരുന്ന ചേച്ചിയെയും കുടുംബത്തെയും മൂന്ന് ദിവസമായി മുണ്ടക്കൈയിൽ അന്വേഷിക്കുകയാണ്. സഹോദരി സൗമ്യ, സഹോദരി ഭർത്താവ് ഗോപാലൻ, ഇരട്ടകുട്ടികളായ വർഷ, വൈഷ്ണവ് എന്നിവരെയാണ് സഹോദരിയും ബന്ധുക്കളും പ്രതീക്ഷയോടെ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ദുരന്തമറിഞ്ഞ് ദേവാലയിൽ നിന്ന് ബന്ധുക്കളെയും കൂട്ടി ഓടിവന്നതാണ് അവർ. നിരത്തിയിട്ട ജീവനറ്റ ദേഹങ്ങളിൽ അവരെ തിരയുമ്പോഴുണ്ടാവുന്ന മാനസ്‌കാവസ്ഥ.

അവർക്ക് ചെയ്യാനുള്ളതെങ്കിലും ഞങ്ങൾക്ക് ചെയ്യണ്ടേ-ആ അനിയത്തി ചോദിക്കുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുടുംബത്തിലെ മൂന്ന് പേർമരിച്ചു. ബാക്കിയുള്ളവർ ജീവനോടെയുണ്ട്. ഇവരുടെ ഒരു വിവരവും ഇല്ല. ഇന്നലെ പലമൃതദേഹങ്ങളും പോയിപരിശോധിച്ചു. അതിലൊന്നും കണ്ടില്ല. പലതും തിരിച്ചറിയാൻ പറ്റാത്ത സാഹചര്യത്തിലാണുള്ളത്. വിങ്ങിപ്പൊട്ടി അവർ പറയുന്നു.

മുണ്ടക്കൈ എന്ന കുഞ്ഞു ഗ്രാമത്തിന് ഇപ്പോൾ ഇത് മാത്രമാണ് പറയാനുള്ളത്. പ്രിയപ്പെട്ടവരെ തേടി അലയുന്നവരുടെ കണ്ണുകളിലെ നിസ്സഹായതയാണ് അവിടെ കാണാനുള്ളത്. 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  2 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  2 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  2 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  2 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  2 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  2 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  2 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  2 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  2 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  2 days ago