HOME
DETAILS

കുവൈത്ത് ട്രാഫിക് നിയമങ്ങൾ പുതുക്കുന്നു. പിഴയിൽ വൻ വർദ്ധനവ്

  
Web Desk
August 01, 2024 | 2:18 PM

Kuwait updates traffic rules Massive increase in fines

 

കുവൈത്ത് സിറ്റി: വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ തടയാൻ കർശന ട്രാഫിക് നിയമം കൊണ്ടു വരാൻ ഒരുങ്ങി കുവൈത്ത്. ഉയർന്ന പിഴ, വാഹനം പിടിച്ചെടുക്കൽ, ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദ് ചെയ്യൽ എന്നിവയിലൂടെ വാഹനാപകടങ്ങൾ കുറക്കാനാണ് പുതിയ നിയമനിർമ്മാണം. നിലവിലുള്ള നിയമത്തിൽ വലിയ മാറ്റങ്ങളാണ് ആഭ്യന്തര മന്ത്രാലയം വരുത്തിയിരിക്കുന്നത്. ചുവന്ന സിഗ്നൽ ലംഘിക്കുന്നതിനുള്ള പിഴ 50 ദിനാറിൽ നിന്ന് 150 ദിനാറായി ഉയർത്തും, അതുപോലെ അശ്രദ്ധമായി വാഹനമോടിക്കുന്നതിനുള്ള പിഴ 30 ദിനാറിൽ നിന്ന് 150 ദിനാറായി ഉയർത്തുമെന്നും, വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികൾക്ക് സാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ മാധ്യമ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ നാസർ ബൗസ്ലൈബ് പറഞ്ഞു.

പുതിയ നിയമത്തിൻ്റെ ഭാഗമായി വാഹനം വീട്ടിലെത്തി പിടിച്ചെടുക്കുന്ന സംവിധാനവും സർക്കാർ പരിഗണനയിലുണ്ട്. ഇതിനുള്ള നടപടിക്രമങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് നാസർ ബൗസ്ലൈബ് പറഞ്ഞു. ട്രാഫിക് നിയമലംഘനങ്ങൾക്ക് പോയിന്റ് സമ്പ്രദായം നടപ്പിലാക്കാനും, നിശ്ചിത പോയിൻ്റ് കടന്നാൽ ലൈസൻസ് റദ്ദാക്കാനുമാണ് തീരുമാനം. പിന്നീട് ലൈസൻസ് എടുക്കണമെങ്കിൽ റോഡ് ടെസ്റ്റ് തുടങ്ങി പുതിയ ലൈസൻസിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  2 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  2 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  2 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  2 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  2 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  2 days ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

National
  •  2 days ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  2 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  2 days ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  2 days ago