
കോഴിക്കോട് വിമാനത്താവളവും സ്വകാര്യവല്‍ക്കരണത്തിലേക്ക്, ഏറ്റെടുക്കാനായി കോര്‍പറേറ്റ് ഭീമന്‍മാര്‍

തിരുവനന്തപുരം വിമാനത്താവളത്തിന് ശേഷം കേരളത്തിൽ നിന്ന് കോഴിക്കോട് വിമാനത്താവളം കൂടി സ്വകാര്യവൽക്കരിക്കുന്നതിനുള്ള നീക്കം കേന്ദ്രവ്യോമയാന മന്ത്രാലയം സജീവമായി പരിഗണണിക്കുന്നു. അദാനി ഗ്രൂപ്പ് ഉൾപ്പടെയുള്ള കമ്പനികൾ വിമാനത്താവളം ഏറ്റെടുക്കാനായി തയ്യാറെടുക്കുന്നുണ്ട്. അദാനി ഗ്രൂപ്പ് എയർപോർട്ട് അതോരിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള കൂടുതൽ വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കുമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. എം.കെ.രാഘവൻ എം.പി കോഴിക്കോട് വിമാനത്താവളത്തിൻ്റെ സ്വകാര്യവൽക്കരണം അടുത്ത വർഷമുണ്ടാകുമെന്ന് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് കോഴിക്കോട്ട് സംഘടിപ്പിച്ച ഒരു ചടങ്ങിൽ അറിയിച്ചിരുന്നു.
എയർപോർട്ട് അതോരിറ്റിയുടെ കീഴിൽ വിവിധ സംസ്ഥാനങ്ങളിലുള്ള 25 വിമാനത്താവളങ്ങൾ ഘട്ടം ഘട്ടമായി സ്വകാര്യവൽക്കരിക്കുമെന്നാണ് പറയുന്നത്. കോഴിക്കോടിന് പുറമെ ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്‌പൂർ, ഡെറാഡൂൺ, ഭുവനേശ്വർ, വാരണാസി, അമൃത്സർ, തിരുച്ചിറപ്പള്ളി, ഇൻഡോർ, റായ്‌പൂർ, കോയമ്പത്തൂർ, നാഗ്‌പൂർ, പറ്റ്‌ന, മഥുര, സൂറത്ത്, റാഞ്ചി, ജോധ്‌പൂർ, രാജമുണ്ട്രി എന്നീ വിമാനത്താവളങ്ങളാണ് കേന്ദ്രസർക്കാരിൻ്റെ സ്വകാര്യവൽക്കരണ പട്ടികയിലുള്ളത്.
കോഴിക്കോട് വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണം രണ്ടാം ഘട്ടത്തിലായിരിക്കുമെന്നാണ് സുചന. സംസ്ഥാന സർക്കാരിന് കൂടി പങ്കാളിത്തമുള്ള വിമാനത്താവളത്തിൽ നിലവിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഈ സാഹചര്യത്തിൽ വിമാനത്താവളം ഏറ്റെടുക്കാൻ സ്വകാര്യ കമ്പനികൾ മുന്നോട്ടു വന്നേക്കില്ല. സർക്കാർ ഫണ്ടുപയോഗിച്ച് വികസന പ്രവൃത്തികൾ പൂർത്തിയാകുമ്പോൾ മാത്രമായിരിക്കും കമ്പനികൾ താൽപര്യം പ്രകടിപ്പിക്കുക.
അതേസമയം തെരഞടുപ്പിനു ശേഷം വകുപ്പു വിഭജനത്തിൽ ഘടകകക്ഷിയായ തെലുങ്ക് ദേശം പാർട്ടിക്കാണ് വ്യോമയാന മന്ത്രാലയത്തിൻ്റെ ചുമതല ലഭിച്ചത്. ഇതോടെ നയപരമായ കാര്യങ്ങളിൽ മാറ്റങ്ങൾക്കുള്ള സാധ്യതയേറി. ഈ മാറ്റം സ്വകാര്യവൽക്കരണ തീരുമാനങ്ങളെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി
Kerala
• 4 hours ago
'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്‌റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്‌ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍
International
• 4 hours ago
ഇന്ത്യയുടെ ‘അസ്ത്ര’ മിസൈൽ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 100 കിലോമീറ്ററിലധികം
National
• 4 hours ago
ഇത്തിഹാദ് റെയില്‍; യുഎഇയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍
uae
• 4 hours ago
വനിതാ കണ്ടക്ടർക്കെതിരെ അവിഹിത ബന്ധ ആരോപണത്തിൽ സസ്പെൻഷൻ; കെഎസ്ആർടിസി ഉത്തരവ് വിവാദത്തിൽ
Kerala
• 4 hours ago
ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്‌റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും
bahrain
• 5 hours ago
'മടിക്കേണ്ട, ഉടനടി വഴിമാറുക'; അടിയന്തര വാഹനങ്ങള്‍ക്ക് വഴി ഒരുക്കി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി അബൂദബി പൊലിസ്
uae
• 5 hours ago
2025 യുഎഇ ദേശീയ ദിനം: വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?
uae
• 5 hours ago
'എന്തിനാണ് താങ്കള്‍ സ്വിച്ച് ഓഫാക്കിയത്?; ഞാനങ്ങനെ ചെയ്തിട്ടില്ല' പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ; സുഗമമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണതിന് പിന്നിലെ ചുരുളഴിക്കാന്‍ ഇതും നിര്‍ണായകം
National
• 5 hours ago
യുകെയിലെ വേനല്‍ അവധിക്കാലത്തെ കാഴ്ചകള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങളും വീഡിയോകളും വൈറല്‍
uae
• 5 hours ago
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 6 hours ago
കൂറ്റനാട് സ്വദേശി അബൂദബിയില്‍ മരിച്ച നിലയില്‍
uae
• 6 hours ago
വാട്ടര്‍ബോട്ടിലിന്റെ അടപ്പ് തെറിച്ച് രണ്ടുപേരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ 850,000 ബോട്ടിലുകള്‍ തിരിച്ചു വിളിച്ച് വാള്‍മാര്‍ട്ട്
National
• 6 hours ago
ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായിരുന്നു; അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്
National
• 6 hours ago
ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു
Kerala
• 8 hours ago
നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്
Kerala
• 8 hours ago
സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം
Kerala
• 8 hours ago
സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്വഴക്കം ഇങ്ങനെ
latest
• 8 hours ago
തെരുവുനായകള്‍ക്ക് ചിക്കനും ചോറും നല്കാന് ബംഗളൂരു കോര്പറേഷന്; പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യൽ മീഡിയ
National
• 7 hours ago
കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ
Kerala
• 7 hours ago
അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു
Kerala
• 8 hours ago