HOME
DETAILS

ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾക്കെതിരേ അധ്യാപകർ; വിശദമായി ചർച്ച ചെയ്തില്ലെങ്കിൽ സമരം

  
സുനി അൽഹാദി
August 03, 2024 | 3:05 AM

teachers and parents are against khader committee report

കൊച്ചി: വിദ്യാഭ്യാസമേഖലയിൽ മാറ്റങ്ങൾ ശുപാർശചെയ്തുകൊണ്ടുള്ള ഡോ.എം.എ ഖാദർ കമ്മിറ്റി റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതിൽ പ്രതിഷേധവുമായി അധ്യാപകരും രക്ഷിതാക്കളും. റിപ്പോർട്ടിലെ ശുപാർശകൾ കേരളത്തിലെ വിദ്യാഭ്യാസരീതിയെ മാറ്റിമറിക്കുമെന്നും വിശദമായ ചർച്ചകൾക്ക് ശേഷമേ ഇത് നടപ്പാക്കാവൂവെന്നും അധ്യാപകർ ആവശ്യപ്പെടുന്നു. സ്കൂൾ പ്രവൃത്തിസമയം രാവിലെ എട്ടുമുതൽ ഒന്നുവരെയാക്കണമെന്ന നിർദേശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

റിപ്പോർട്ട് നടപ്പാക്കിയാൽ മണിക്കൂറുകൾ യാത്ര ചെയ്യേണ്ടിവരുന്ന വിദ്യാർഥികൾ പുലരുംമുമ്പ് വീട്ടിൽ നിന്ന് ഇറങ്ങേണ്ടിവരും. സ്കൂളുകളിലെത്താൻ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വിദ്യാർഥികൾ ഏറെയാണ്. നിരക്കിളവിൽ യാത്രചെയ്യുന്ന വിദ്യാർഥികൾക്കായി രാവിലെ ആറു മുതൽ എത്ര സ്വകാര്യ ബസുകൾ സർവിസ് നടത്തുമെന്ന ചോദ്യമാണ് ഉയരുന്നത്. സ്കൂൾ ബസുകൾ  സർക്കാർ സ്കൂളുകൾക്ക് ഉണ്ടെങ്കിലും എണ്ണം വളരെ കുറവാണ്. നിരവധി ട്രിപ്പുകൾ നടത്തിയാണ് രാവിലെ ഒമ്പതരയോടെ കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നത്. രാവിലെ എട്ടുമണിക്ക് സ്കൂൾ ആരംഭിക്കുമ്പോൾ ആദ്യ ട്രിപ്പിൽ എത്തേണ്ട കുട്ടികൾ അതിരാവിലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുമെന്ന് അധ്യാപകർ പറയുന്നു. രാവിലെ നടക്കുന്ന മതപഠനം, ട്യൂഷൻ, കലാപരിശീലനം എന്നിവയെയും സ്കൂൾ സമയമാറ്റം ബാധിക്കുമെന്ന് രക്ഷാകർത്താക്കൾ പറയുന്നു.

അതിനിടെ, സ്കൂൾ സമയമാറ്റം  ഉണ്ടാകില്ലെന്ന് മന്ത്രി ഇന്നലെ ഉറപ്പ് നൽകിയതും ചർച്ചയായിട്ടുണ്ട്. റിപ്പോർട്ടിലെ മറ്റ് ശുപാർശകൾ ചർച്ചയാക്കാതെ മറച്ചുവച്ച് സമയമാറ്റം നടപ്പാക്കില്ലെന്ന് പറയുന്നത് ശ്രദ്ധ തിരിക്കാനാണെന്നാണ് വിദ്യാഭ്യാസരംഗത്തെ വിദഗ്ധർ പറയുന്നത്. റിപ്പോർട്ടിനെതിരേ അധ്യാപക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഹയർസെക്കൻഡറിയും ഹൈസ്കൂളും ലയിക്കുമ്പോൾ ഒട്ടേറെ പ്രൊമോഷൻ തസ്തികകൾ നഷ്ടപ്പെടുകയും ഹൈസ്കൂൾ മേഖലയിൽ അധ്യാപക തസ്തികകൾ നഷ്ടപ്പെടുകയും ചെയ്യും.

ഹയർസെക്കൻഡറിയിലെ ഗസറ്റഡ് റാങ്കിലുള്ള അധ്യാപകർക്ക് സെക്കൻഡറി അധ്യാപകരായി മാറുമ്പോൾ ഗസറ്റഡ് പദവി നഷ്ടമാകും. ഹൈസ്കൂൾ അധ്യാപകർ പ്രൊമോഷൻ കിട്ടിവരുന്ന എ.ഇ.ഒ, ഡി.ഇ.ഒ  തസ്തികകളും നഷ്ടപ്പെടും. ഹൈസ്കൂൾ അധ്യാപകന്റെ പ്രെമോഷൻ തസ്തികയായ ഹെഡ്മാസ്റ്റർ പദവിപോലും പുതിയ ശുപാർശ പ്രകാരമുള്ള മാനദണ്ഡങ്ങൾ വരുമ്പോൾ നഷ്ടമാകുമെന്നും വിദഗ്ധരെ ഉൾപ്പെടുത്തി ചർച്ച നടത്തിയായിരിക്കണം റിപ്പോർട്ട് നടപ്പാക്കേണ്ടതെന്നും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് സുപ്രഭാതത്തോട് പറഞ്ഞു. റിപ്പോർട്ടിൽ ചർച്ച ആവശ്യപ്പെട്ട് ഉടൻ സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


The teacher and parent community is protesting against the government's acceptance of the Dr. M.A. Khader Committee report, which recommends changes in the education sector. The report's recommendations will change the education system in Kerala, and teachers are demanding detailed discussions before implementing it. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  a month ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  a month ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  a month ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  a month ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  a month ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  a month ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  a month ago
No Image

മിന്നൽ പ്രളയത്തിൽപ്പെട്ട കാറിൽ നിന്ന് പ്രവാസികളെ രക്ഷപ്പെടുത്തി; സഊദി യുവാക്കളുടെ സാഹസികതയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

Saudi-arabia
  •  a month ago