HOME
DETAILS

ഒമാനിൽ നാളെ ശക്തമായ മഴയ്ക്ക് സാധ്യത

  
August 04, 2024 | 5:20 PM

Heavy rain likely in Oman tomorrow

ഒമാനിലെ വിവിധ മേഖലകളിൽ നാളെ മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 3-നാണ് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇക്കാര്യം പുറത്തുവിട്ടത്.ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയിട്ടുള്ള ഈ അറിയിപ്പ് പ്രകാരം ഒമാനിൽ ഓഗസ്റ്റ് 5, തിങ്കളാഴ്ച വൈകീട്ട് മുതൽ ഒരു ന്യൂനമർദ്ധത്തിന്റെ പ്രഭാവം പ്രകടമാകുന്നതാണ്. ഇത് രാജ്യവ്യാപകമായി ഇടിയോട് കൂടിയ മഴയ്ക്ക് കാരണമാകുന്നതാണ്.

സൗത്ത് അൽ ബതീന, നോർത്ത് അൽ ബതീന, മസ്കത്ത്, അൽ ദാഖിലിയ, അൽ ദഹിറാഹ്, അൽ ബുറൈമി, അൽ വുസ്ത, നോർത്ത് അൽ ശർഖിയ, മുസന്ദം തുടങ്ങിയ പ്രദേശങ്ങളിൽ ഇത് മൂലം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 5, 6 തീയതികളിൽ അൽ ഹജാർ മലനിരകളിലും, പരിസരങ്ങളിലും ഇടിയോട് കൂടിയ ശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്.

ഈ മേഖലകളിൽ 25 മുതൽ 50 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നും, ഇത് വാദികൾ നിറഞ്ഞ് കവിയുന്നതിന് ഇടയാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ മേഖലകളിൽ മണിക്കൂറിൽ 28 മുതൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനിടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ്.അൽ ഹജാർ മലനിരകളിലും, തീരപ്രദേശങ്ങളിലും ഓഗസ്റ്റ് 7-ന് ഇടിയോട് കൂടിയ മഴ തുടരുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. 20 മുതൽ 40 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുള്ളതിനാൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

"Heavy Rain Forecasted in Oman Tomorrow: Residents Advised to Take Precautions"



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago