HOME
DETAILS

ഗസ്സയില്‍ സ്‌കൂളും വെസ്റ്റ്ബാങ്കില്‍ കെട്ടിടങ്ങളും തകര്‍ത്തു; 39 മരണം

  
Web Desk
August 05, 2024 | 1:04 AM

24 Killed in Gaza School and West Bank Building Attacks

ഗസ്സ: ഗസ്സ സിറ്റിയില്‍ അഭയാര്‍ഥി ക്യാംപായി പ്രവര്‍ത്തിച്ച സ്‌കൂളിന് നേരെ നടന്ന ആക്രമണത്തില്‍ 30 മരണം.  ഹസന്‍ സലാമ, അല്‍-നാസര്‍ സ്‌കൂളുകളിലെ ഇരകളില്‍ 80 ശതമാനവും കുട്ടികളാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ രണ്ടു ആക്രമണങ്ങളിലായി 9 പേരെയും ഇസ്‌റാഈല്‍ സേന കൊലപ്പെടുത്തിയിരുന്നു. ഇതിൽ ഹമാസിന്റെ പ്രാദേശിക കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഗസ്സ സിറ്റിയിലെ ഷെയ്ഖ് റദ്‌വാന്‍ മേഖലയിലെ സ്‌കൂളിന് നേരെയാണ് ഇസ്‌റാഈല്‍ സേന ആക്രമണം നടത്തിയത്. ഹമാസിന്റെ കമാന്‍ഡ് സെന്ററായി പ്രവര്‍ത്തിച്ച സ്‌കൂളാണ് തകര്‍ത്തതെന്നാണ് ഇസ്‌റാഈല്‍ സേനയുടെ അവകാശവാദം. എന്നാല്‍ സ്‌കൂള്‍ ദുരിതാശ്വാസ കേന്ദ്രമായിരുന്നുവെന്ന് ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെസ്റ്റ്ബാങ്കില്‍ തുല്‍കറം പട്ടണത്തിനു സമീപം ആണ് ആദ്യത്തെ വ്യോമാക്രമണം നടന്നത്. തുല്‍കറം ബ്രിഗേഡുകളാണ് കൊല്ലപ്പെട്ടതെന്ന് ഹമാസും പറഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ നാലു പേര്‍ സാധാരണക്കാരാണെന്ന് ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിൻ്റെ വാദം. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവിടെ രണ്ടാമത്തെ വ്യോമാക്രമണം നടന്നത്.

ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫയുടെ റിപ്പോര്‍ട്ട് പ്രകാരം നാലുപേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഹമാസിന്റെ കണക്ക് പ്രകാരം മരണം 9 ആണ്. വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരേ ആക്രമണം ഇസ്‌റാഈല്‍ ശക്തിപ്പെടുത്തിയതിനു പിന്നാലെ ഇസ്‌റാഈലുകാര്‍ക്കെതിരേയുള്ള ആക്രമണങ്ങളും ശക്തമായിട്ടുണ്ട്. https://www.suprabhaatham.com/readmore?tag=Gaza

 An attack on a refugee camp school in Gaza City resulted in 15 deaths, while two separate airstrikes in the West Bank killed 9 people. Israeli forces claim the school was a Hamas command center, but Palestinian officials state it was a relief center


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശില്‍ മിഷനറി സ്‌കൂളിന് നേരെ ബജ്‌റംഗ് ദള്‍ അതിക്രമം; മതപരിവര്‍ത്തന ആരോപണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍

National
  •  7 days ago
No Image

കർക്കടകത്തിലും കത്തുന്ന ചൂട് ; ലഭിച്ച മഴയുടെ അളവിലും കുറവ്

latest
  •  7 days ago
No Image

വൈദ്യുതി ക്ഷാമം കടുക്കുന്നു: വലിയ വില നല്‍കിയാലും കിട്ടാനില്ല, സംസ്ഥാനത്ത് പവര്‍കട്ട് പതിവായേക്കും

Kerala
  •  7 days ago
No Image

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ഇടതു അം​ഗങ്ങളെ പുറത്താക്കാൻ സർക്കാർ; ഓർഡിനൻസ് ഉടൻ

latest
  •  7 days ago
No Image

കേരള സര്‍വകലാശാലാ ഭൂമി സര്‍വേ; ചങ്ങല നീളുന്നത് എ.കെ.ജി സെന്ററിലേക്ക്

latest
  •  7 days ago
No Image

ചരിത്രത്തിന് സാക്ഷിയായി സരിന്റെ സ്റ്റാമ്പ് ശേഖരം; ഫുട്ബോൾ ലോകകപ്പുകളുടെ അപൂർവ സ്റ്റാമ്പ് ശേഖരവുമായി സരിൻ

latest
  •  7 days ago
No Image

കൊല്ലത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന യുവതി അറസ്റ്റില്‍

Kerala
  •  7 days ago
No Image

അർജുന്റെ ഓർമകളിൽ വിതുമ്പി ഗ്രാമം ; ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് രണ്ട് വര്‍ഷം തികഞ്ഞു

latest
  •  7 days ago
No Image

ജറുസലമില്‍ എംബസി തുറക്കാനുള്ള നീക്കവുമായി കൊളംബിയ; അപലപിച്ച് ഒഐസി

Saudi-arabia
  •  7 days ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

latest
  •  7 days ago