HOME
DETAILS

മാനം തെളിഞ്ഞു, ഇനി മനവും...

  
August 05, 2024 | 1:34 AM

Wayanads Heartache Landslide Claims 366 Lives Hundreds Missing in Meppadi

മേപ്പാടി: മതിൽക്കെട്ടുകളില്ലാതെ സൗഹൃദത്തോടെ ജീവിച്ചവർ...കഴിഞ്ഞ തിങ്കളാഴ്ച നമ്മെപോലെ അന്തിയുറങ്ങിയവർ...ആർത്തലച്ചെത്തിയ ഉരുൾ വെള്ളത്തിൽ അവരൊന്നിച്ച് അന്ത്യനിദ്രയിലായി ഒരാഴ്ചയാകുമ്പോഴും വയനാടിന്റെ തേങ്ങലും നൊമ്പരവും മാറിയിട്ടില്ല.


കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിന് വയനാട് സാക്ഷ്യം വഹിച്ചത്. മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം,ചൂരൽമല,മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ദുരന്തത്തിൽ മരണം ഇതുവരെ 366 ആണ്. 206 പേരെ കാണാതായി. ചൊവ്വാഴ്ച പുലർച്ച ഒരുമണിയോടെയാണ് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്തിന് മുകളിലെ വെള്ളരിമലയിൽ ഉരുൾപ്പൊട്ടിയത്. പഞ്ചായത്തിലെ 10-ാം വാർഡ് അട്ടമല വഴി 11ാം വാർഡ് ആയ മുണ്ടക്കൈയിൽ നിന്നും 12-ാം വാർഡ് ചൂരൽമലയിലൂടെ ഇത് ചാലിയാറിൽ പതിച്ചപ്പോൾ മനുഷ്യക്കുരുതിയാണ് നടന്നത്.

മൂന്ന് തവണയായാണ് ഉരുൾപ്പൊട്ടിയത്. ആദ്യം പൊട്ടൽ ശബ്ദം കേട്ടവർ താഴെ ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ പുഴയോരത്ത് താമസിക്കുന്നവരെ വിവരം അറിയിച്ചപ്പോഴും രണ്ടാമതും ഉരുൾപൊട്ടി മണ്ണും കല്ലും വെള്ളവും കുത്തിയൊലിച്ച് നിമിഷങ്ങൾക്കകം നാടിനെ നാമാവശേഷമാക്കിയിരുന്നു. എല്ലാം നക്കിത്തുടച്ച് പിന്നീടൊരു തവണ കൂടി ഉരുളെത്തി. ഇരുനില കെട്ടിടങ്ങളടക്കം ചെളിയൽ താഴ്ന്നും കുത്തിയൊലിച്ചും പോയി. ദുരന്തത്തിൽ ചൂരൽ മലയിലാണ് കൂടുതൽ പേരെ കാണാതായതെന്ന് വാർഡ് മെംബർ നൂറുദ്ദീൻ പറഞ്ഞു.

കാണാതായവർക്കായി ആറു ദിവസമായി ദുരന്ത മേഖലയിലും ചാലിയാറിലും അത്യാധുനിക സംവിധാനങ്ങളോടെ തിരച്ചിൽ തുടരുകയാണ്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ മണ്ണിലടക്കുന്നു. കണ്ണീര് തോരാത്ത വയനാടിനെ ചേർത്തുപിടിക്കുകയാണ് കേരളത്തിലെ നന്മവറ്റാത്ത മനുഷ്യ സ്‌നേഹികൾ. ദുരന്തത്തിൽ അവശേഷിച്ചവർക്ക് താങ്ങാവാൻ തണലേകാൻ ജാതിമതഭേദമന്യേയാണ് എല്ലാവരും കൈകോർക്കുന്നത്. മഴയ്ക്കുശേഷം മാനം തെളിഞ്ഞപോലെ മനം തെളിയാനായുള്ള പരിശ്രമം.

Tragedy struck Wayanad as a massive landslide in Meppadi claimed 366 lives and left 206 missing. Survivors recount the devastation as search and rescue operations continue. The community's resilience in the face of disaster.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago