HOME
DETAILS

പാറ തുരന്നുണ്ടാക്കുന്ന തുരങ്കങ്ങളും പ്രത്യാഘാതമുണ്ടാക്കും;കണ്ടെത്തലുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഗാഡ്ഗില്‍ 

  
August 05, 2024 | 3:38 AM

Rock-cut tunnels also have an impact- GADGIL

മുംബൈ: അതിശക്തമായ മഴ പെയ്യുമ്പോള്‍ ഉരുള്‍പൊട്ടല്‍ പോലുള്ള  ദുരന്തങ്ങള്‍ സ്വാഭാവികമായും ഉണ്ടാകാമെങ്കിലും മനുഷ്യന്റെ പ്രവൃത്തികള്‍ കാരണം ദുരന്തസാധ്യത വര്‍ധിക്കുമെന്നും തന്റെ കണ്ടെത്തലുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ മാധവ് ഗാഡ്ഗില്‍.

 ആനക്കാംപൊയില്‍, കള്ളാടി, മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണവും ഉരുള്‍പൊട്ടല്‍ പോലെയുള്ള സമാന പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം പറയുന്നു. ശക്തമായ മഴയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് സ്വാഭാവിക കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും മനുഷ്യന്റെ പ്രവൃത്തികള്‍ കാരണം ദുരന്തസാധ്യത വര്‍ധിക്കുകയാണ്.

സംസ്ഥാനത്ത് നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനൊക്കെ പിന്നില്‍ രാഷ്ട്രീയ ബന്ധങ്ങളുമുണ്ട്. സംസ്ഥാനത്തെ 85 ശതമാനം ക്വാറികളും അനധികൃതമാണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപിന്നിലെ അഴിമതി അവസാനിപ്പിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണം.

 ദുരിതമേഖലയിലുള്ളവരും ദുരിതമനുഭവിക്കുന്നവരും മാത്രമാണ് ഇപ്പോള്‍ സംഘടിക്കുന്നത്. ഇതുപോരാ. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ നിയന്ത്രണം അനിവാര്യമാണ്. റിസോര്‍ട്ട് ടൂറിസവും വികസനവുമൊക്കെ നിയന്ത്രണത്തിന് തടസമില്ലാതെ തന്നെ നടപ്പാക്കാവുന്നതാണ്. പ്രാദേശിക തൊഴില്‍ സാധ്യത വര്‍ധിപ്പിച്ചുള്ള ഇത്തരം ഉദാഹരണങ്ങള്‍ സിക്കിമ്മില്‍ ഉണ്ട്. പക്ഷേ ഇവിടെ ടൂറിസം മേഖല സമ്പന്നര്‍ക്ക് വേണ്ടി മാത്രമാണ്്. 

ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാത വരുന്നതും ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ മലയ്ക്കിടയിലൂടെയാണ്. തുരങ്ക നിര്‍മ്മാണം സമാന പ്രത്യാഘാതം ഉണ്ടാക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാറകളെ ദുര്‍ബലമാക്കും. തുരങ്ക നിര്‍മാണത്തിനായി പാറപൊട്ടിക്കല്‍ ഉള്‍പ്പെടെയുണ്ടാകും.

ഇത് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമുള്ള സാധ്യത വര്‍ധിപ്പിക്കും. മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത് ശക്തമായ മഴ പെയ്യുന്ന സ്ഥലത്താണ്. ഇവ കുന്നിന്‍ ചെരിവുകളുള്ള പ്രദേശവുമാണ്.

പുത്തുമലയിലും സമാനമായ കുന്നുകളാണുള്ളത്. ഈ പ്രദേശങ്ങളില്‍ സ്വാഭാവിക വിളകള്‍ നശിപ്പിച്ച് പ്ലാന്റേഷന്‍ വിളകളുടെ കൃഷി വ്യാപകമാക്കി. അതുകാരണം ആവശ്യത്തിന് വെള്ളം ഭൂമിയിലേക്ക് ഇറങ്ങിയിരുന്നില്ല. പ്രദേശത്തെ ജലാശയങ്ങളില്‍ കൃത്യമായ അളവില്‍ വെള്ളമില്ല. പക്ഷേ, അപ്പോഴും പ്രളയസാധ്യത നിലനില്‍ക്കുകയാണ്. ക്വാറികളുടെ പ്രവര്‍ത്തനം പാറകളുടെ ഘടന തന്നെ മാറ്റി.

ഇതെല്ലാം ഇപ്പോഴത്തെ ഈ വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണമായി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയപ്പോഴൊക്കെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി. തെറ്റായ വിവരങ്ങളുടെയും പ്രചാരണങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്ന് പ്രതിഷേധമുയര്‍ന്നത്. പക്ഷേ, ഇപ്പോള്‍ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ ജനം മനസിലാക്കിത്തുടങ്ങി. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനപങ്കാളിത്തമുള്ള കാംപയിനുകള്‍ ഇനിയും സജീവമാക്കേണ്ടതുണ്ട്.

പരിസ്ഥിതി സംരക്ഷണ മേഖലയില്‍ യഥാര്‍ഥ വൈദഗ്ധ്യമുള്ളവരുടെ പരിമിതി കേരളത്തിലുണ്ട്. ഇപ്പോള്‍ വൈദഗ്ധ്യമുണ്ടെന്ന്  അവകാശപ്പെടുന്നവരെല്ലാം വ്യാജന്മാരാണ്. ജനങ്ങള്‍ തന്നെയാണ് പരിസ്ഥിതി സംരക്ഷിക്കേണ്ടവര്‍. അവര്‍ക്കാണ് അതിന് കഴിയുകയും ചെയ്യുക. സര്‍ക്കാരും സംവിധാനങ്ങളും അത് ചെയ്യില്ല. വനംവകുപ്പ് ശരിക്കും വനം സംരക്ഷിക്കുകയല്ല ചെയ്യുന്നത്.

പലയിടത്തും ജനങ്ങള്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ സര്‍പ്പക്കാവുകളെ ജനങ്ങളാണ് സംരക്ഷിക്കുന്നതെന്നും ഗാഡ്ഗില്‍ പറയുന്നു.

തന്റെ കണ്ടെത്തലുകളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സാധ്യമായ എല്ലാ പഠനങ്ങളും വസ്തുതകളും മനസിലാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം പറയുന്നു. പശ്ചിമഘട്ടത്തിനായും പരിസ്ഥിതിക്കായും സാധാരണ ജനങ്ങള്‍ക്കുവേണ്ടിയും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മാധവ് ഗാഡ്ഗില്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  12 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  12 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  12 days ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  12 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  12 days ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  12 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  12 days ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  12 days ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  12 days ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  12 days ago