HOME
DETAILS

ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം: തിരിച്ചടി ഭയന്ന് അമേരിക്കയോടും യൂറോപ്യൻ രാജ്യങ്ങളോടും സഹായം തേടി ഇസ്‌റാഈൽ 

ADVERTISEMENT
  
Web Desk
August 05 2024 | 04:08 AM

Israel seeks helps from us and European countries on counter attack

തെഹ്റാൻ: ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി നേതാവായിരുന്ന​ ഇസ്മാഈൽ ഹനിയ്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിയിൽ ഭയന്ന് ഇസ്‌റാഈൽ. തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയെ തുടർന്ന് അമേരിക്കയോടും യൂറോപ്യൻ രാജ്യങ്ങളോടും ഇസ്‌റാഈൽ സഹായം ആവശ്യപ്പെട്ടു. പ്രതിരോധ സഹായവും പിന്തുണയും വേണമെന്ന ആവശ്യം ഉന്നയിച്ചതായി വിദേശം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതത്തിൽ തിരിച്ചടിയിൽ നിന്ന് പിറകോട്ടില്ലെന്നാവർത്തിക്കുകയാണ് ഇറാൻ. തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരം മറികടന്നുള്ള ആക്രമണമാണ് ഇസ്‌റാഈൽ നടത്തിയതെന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെ തിരിച്ചടിയുണ്ടാകും എന്ന നിലപാടിലാണ് ഇറാൻ. പിന്മാറണമെന്ന് അമേരിക്കൻ അഭ്യർഥനയും ഇറാൻ തള്ളിയിട്ടുണ്ട്.

ഇറാന് പുറമെ ഹമാസിന്റെയും ഹിസ്ബുല്ലയുടെയും തിരിച്ചടിയും ഇസ്രാഈലിനെ ഭയത്തിലാഴ്ത്തിയിട്ടുണ്ട്. ഹിസ്ബുല്ലയും ഹൂതികളും ഹമാസും ചേർന്നുള്ള സംയുക്ത ആക്രമണത്തിനും സാധ്യത കല്പിക്കുന്നുണ്ട്. നെതന്യാഹു ഉൾപ്പെടെയുള്ള നേതാക്കളുടെ സുരക്ഷയ്ക്കായി ഇസ്‌റാഈൽ ഭൂഗർഭ അറകൾ ഒരുക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. തെൽ അവീവ് കനത്ത സുരക്ഷിയിലാണ്.

ലബനാൻ അതിർത്തി മേഖലകളിൽ താമസിക്കുന്ന ജനങ്ങളോട് വീടുകളിൽ നിന്ന്​ പുറത്തിറങ്ങരുതെന്നും സൈന്യം ആവശ്യപ്പെട്ടു. ലബനാനിൽ നിന്ന് കൂടുതൽ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അടിയന്തരമായി ലബനാൻ വിടാൻ അമേരിക്കയ്ക്കു പിന്നാലെ ബ്രിട്ടനും തുർക്കിയും തങ്ങളുടെ പൗരൻമാരോട്​ ആവശ്യപ്പെട്ടു.

Following the assassination of Hamas political leader Ismail Haniyeh, Israel has sought assistance from the US and European nations, fearing retaliation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  7 days ago
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  7 days ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  7 days ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  7 days ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  7 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  7 days ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  7 days ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  7 days ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  7 days ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  7 days ago