HOME
DETAILS
MAL
കേര കര്‍ഷകര്‍ക്ക് നാളികേര വികസന കോര്പറേഷന് സഹായം
backup
August 30 2016 | 21:08 PM
നാദാപുരം: കുറ്റ്യാടി മേഖലയില്‍ തെങ്ങുകള്‍ക്കു പിടിപെട്ട രോഗം സംബന്ധിച്ചു നേരിട്ടു പഠനം നടത്താന്‍ കാസര്‍കോട് നാളികേര ഗവേഷണ കേന്ദ്രത്തിലെ രണ്ടു ശാസ്ത്രജ്ഞര്‍ കൃഷി സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കിയതായി കേന്ദ്ര കൃഷിവകുപ്പു മന്ത്രി രാധാമോഹന്‍ സിങ് മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയെ അറിയിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള കഠിനമായ വരള്‍ച്ചയും വേണ്ടത്ര വളം ലഭിക്കാത്തതുമാണു മേഖലയില്‍ കൂമ്പുചീയല്‍ രോഗം വ്യാപകമാക്കിയത്. ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ രോഗം പടരാതിരിക്കാന്‍ നടപടി സ്വീകരിച്ചതായി മുല്ലപ്പള്ളി രാമചന്ദ്രന് നല്കിയ നിവേദനത്തിനുള്ള മറുപടിയില്‍ മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."